നഗ്മയ്ക്ക് വേണ്ടി ഭാര്യയെ വരെ ഉപേക്ഷിച്ചു, പ്രണയം വിവാഹത്തിലെത്തായതോടെ നടിക്കെതിരെ നിരന്തരം ഭീഷണിയുമായി ശരത്കുമാര്‍

5383

തെന്നിന്ത്യയിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് ശരത് കുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ രാധികയാകട്ടെ മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പര്‍ നടിയും. തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇരുവരും പുനര്‍വിവാഹിതരാകുന്നത്.

Advertisements

ഇപ്പോള്‍ വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങള്‍. 2001 ലാണ് രാധികയും ശരത് കുമാറും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹവും, ശരതിന്റെ രണ്ടാം വിവാഹവുമായിരുന്നു.

Also Read: ഇത് രണ്ടാംജന്മം, ഒരു വര്‍ഷത്തിന് ശേഷം അമ്മയെ കാണാന്‍ ചെന്നൈയിലേക്ക്, വിശേഷങ്ങള്‍ പങ്കുവെച്ച് ബാലയും എലിസബത്തും

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെല്ലാം ശരത് കുമാറിന്റെ ഒരു പഴയകാല പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധനേടുന്നത്. 1984ല്‍ ആയിരുന്നു ശരത് കുമാറിന്റെ ആദ്യ വിവാഹം. ഛായയായിരുന്നു ഭാര്യ. ഇരുവരും 2000ത്തില്‍ വിവാഹമോചിതരാവുകയും ചെയ്തു.

വിവാഹമോചനത്തിനുള്ള കാരണമായത് ശരത് കുമാറിന്റെ വിവാഹേതര ബന്ധമായിരുന്നുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. തെന്നിന്ത്യന്‍ താര സുന്ദരി നഗ്മയുമായി ശരത് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇ്കാര്യം പിന്നീട് താരം തുറന്നുസമ്മതിച്ചിരുന്നു.

Also Read: നയന്‍താര വരെ മാറി നില്‍ക്കും, ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

ശരത് കുമാറിന് നഗ്മയുമായി വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍്‌പ്പെടുത്തിയതിന് ശേഷവും ശരത് കുമാര്‍ നഗ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അധികം വൈകാതെ ഈ പ്രണയ ബന്ധം തകര്‍ന്നുവെന്നും ഇതോടെ ശരത് കുമാര്‍ നഗ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Advertisement