ഇത് രണ്ടാംജന്മം, ഒരു വര്‍ഷത്തിന് ശേഷം അമ്മയെ കാണാന്‍ ചെന്നൈയിലേക്ക്, വിശേഷങ്ങള്‍ പങ്കുവെച്ച് ബാലയും എലിസബത്തും

911

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികല്‍ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയില്‍ ആയിരുന്നു.

Also Read: ചെലവ് എല്ലാം പകുതിയായി, ഇപ്പോള്‍ അങ്ങനെ വിളിക്കാറുമില്ല, വണ്ണം കുറഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചത് വലിയ മാറ്റങ്ങള്‍, തുറന്നുപറഞ്ഞ് നിയ

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമ്മയെ കാണാന്‍ ചെന്നൈയിലേക്ക് പോകുന്നതിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബാലയും എലിസബത്തും. ഒരു വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ ചെന്നൈയിലേക്ക് പോകുന്നതെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും ബാല പറയുന്നു.

Also Read: അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

താന്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നില്ലായിരുന്നുവെങ്കില്‍ തന്റെ അമ്മയ്ക്ക് തന്നെ കാണാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ കൂളിങ് ഗ്ലാസ്സൊക്കെ വെച്ച് സ്‌റ്റൈലിഷായിട്ടാണ് താന്‍ അമ്മയെ കാണാന്‍ പോകുന്നതെന്നും ഈ ദിവസം താന്‍ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നു.

Advertisement