ദേവീസന്നിധിയില്‍ സ്വയം അര്‍പ്പിച്ച് നടി സ്വാതി, മൂകാംബിക ക്ഷേത്രത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

139

മലയാള സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് സ്വാതി. ചെമ്പട്ട്’ എന്ന പരമ്പരയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇതില്‍ ദേവിയുടെ വേഷത്തിലാണ് സ്വാതി എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

Advertisements

ഇന്ന് തിരക്കുള്ള സീരിയല്‍ നടിമാരില്‍ ഒരാളാണ് സ്വാതി. സീരിയല്‍ തിരക്കിനിടയിലായിരുന്നു സ്വാതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. സ്വാതിയുടെ ഭര്‍ത്താവ് പരമ്പരകളിലെ ക്യാമറമാന്‍ പ്രതീഷ് നെന്മാറയാണ്. ഇത് സീരിയല്‍ മേഖലയിലുള്ളവരെയും ആരാധകരെയും ഞെട്ടിച്ചിരുന്നു.

Also Read: ‘കുട്ടിക്കാലത്ത് വാങ്ങിത്തന്നിരുന്ന കളിപ്പാട്ടങ്ങള്‍ കൊണ്ട് ആദ്യം കളിച്ചിരുന്നത് വാപ്പച്ചി, പലപ്പോഴും എനിക്ക് തന്നെയാണോ അത് വാങ്ങിയതെന്ന് സംശയം തോന്നിയിട്ടുണ്ട്’; ഓര്‍മ്മകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

എന്നാല്‍ വിവാഹ ശേഷവും സ്വാതി സീരിയലില്‍ സജീവസാന്നിധ്യമായി. ഭര്‍ത്താവ് തനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് സ്വാതി പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയായിരുന്നു സ്വാതി മിനി സ്‌ക്രീനില്‍ എത്തിയത്. സീ കേരളത്തിലെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഈ സീരിയലിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരിടത്ത് പോയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്വാതി. മൂകാംബികയിലും സര്‍വ്വജ്ഞപീഠത്തിലേയ്ക്കുമാണ് സ്വാതി പോയത്.

ഇവിടെ നിന്നുമുള്ള ചിത്രങ്ങളെല്ലാം സ്വാതി ആരാധകരുമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വളരെ റിലാക്‌സ്ഡായാണ് സ്വാതി ആ സന്നിധിയില്‍ നില്ക്കുന്നതെന്ന് ചിത്രങ്ങളില്‍ കാണാം. ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമെല്ലാമുള്ള സ്വാതിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Advertisement