‘കുട്ടിക്കാലത്ത് വാങ്ങിത്തന്നിരുന്ന കളിപ്പാട്ടങ്ങള്‍ കൊണ്ട് ആദ്യം കളിച്ചിരുന്നത് വാപ്പച്ചി, പലപ്പോഴും എനിക്ക് തന്നെയാണോ അത് വാങ്ങിയതെന്ന് സംശയം തോന്നിയിട്ടുണ്ട്’; ഓര്‍മ്മകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

232

മലയാളികളുടെ പ്രിയപ്പെട്ട യുവനായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരത്തിന് ഇന്ന് മമ്മൂട്ടിയെപ്പോലെ തന്നെ ആരാധകരേറെയാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ സിനിമകളിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

ദുല്‍ഖര്‍ നായക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് സീതരാമം. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ മൃണാല്‍ ടാക്കൂര്‍ ആണ് ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത്. സീതരാമത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതിനാല്‍ ദുല്‍ഖര്‍ ഇപ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ്. ഇതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. കുട്ടിക്കാലത്ത് വാപ്പച്ചി തനിക്കുവേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുമെന്നും എന്നാല്‍ അതുകൊണ്ടു കളിച്ചിരുന്നത് വാപ്പച്ചി തന്നെയായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read: ആനിയെ താലികെട്ടിയത് രണ്ട് തവണ, മോതിരമാറ്റം വിമാനത്തില്‍ വെച്ച്; പ്രണയകഥ പറഞ്ഞ് ഷാജി കൈലാസ്

ശരിക്കും ആ കളിപ്പാട്ടം എനിക്ക് തന്നെയാണോ വാപ്പച്ചി വാങ്ങിയതെന്ന് അന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് താനൊരു പിതാവായപ്പോള്‍ അദ്ദേഹത്തിന്റെ അപ്പോഴുള്ള അവസ്ഥ തനിക്ക് മനസ്സിലാവുന്നുണ്ടെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ ചെറുപ്പക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

വാപ്പച്ചി തനിക്ക് ഇടയ്ക്ക് റിമോര്‍ട്ട് കണ്ട്രോള്‍ കാറൊക്കെ വാങ്ങിത്തരും. എന്നിട്ട് അദ്ദേഹം തന്നെ അതുകൊണ്ട് കളിക്കും. ഇപ്പോള്‍ മകള്‍ മറിയത്തിന് വേണ്ടി താന്‍ എന്തെങ്കിലും കളിപ്പാട്ടം വാങ്ങിയാല്‍ ആദ്യം അതുകൊണ്ട് കളിക്കുന്നത് താന്‍ തന്നെയാണെന്ന് ദുല്‍ഖര്‍ പറയുന്നു.

കുഞ്ഞുമക്കളുള്ള എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെയായിരിക്കുമെന്ന് തോന്നുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. കുട്ടിക്കാലത്ത് കഴിച്ചിരുന്ന മിഠായികള്‍ കാണിച്ച് ഇതൊക്കെ കാണുമ്പോള്‍ എന്തുതോന്നുന്നുവെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് തന്റെ ചെറുപ്പകാല ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവെച്ചത്.

Advertisement