Home Entertainment Celebrities

ആനിയെ താലികെട്ടിയത് രണ്ട് തവണ, മോതിരമാറ്റം വിമാനത്തില്‍ വെച്ച്; പ്രണയകഥ പറഞ്ഞ് ഷാജി കൈലാസ്

136

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒരാളാണ് സംവിധായകന്‍ ഷാജി കൈലാസും നടി ആനിയും. പ്രണയ വിവാഹമായിരുന്നു ഇരുവരുയെും. നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ച് രഹസ്യമായാണ് ഷാജി കൈലാസും ആനിയും വിവാഹിതരായതെന്ന കഥ മുന്‍പ് പുറത്ത് വന്നിരുന്നു.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഷാജി കൈലാസ്. ഓര്‍ത്തിരിക്കാന്‍ മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ആനി. ഇരുവരുടെയും വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

Advertisements

ഇപ്പോഴിതാ ആനിയുടെ കഴുത്തില് രണ്ട് തവണ താലിക്കെട്ടിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഷാജി കൈലാസ്. ഒപ്പം ആകാശത്ത് വച്ച് മോതിരം മാറ്റം നടന്നതിനെ കുറിച്ചും സംവിധായകന്‍ മനസ്സുതുറക്കുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആകാശത്തുവെച്ചാണ് നിങ്ങളുടെ മോതിരം മാറ്റം നടന്നതെന്ന കഥ മുമ്പ് പ്രചരിച്ചിരുന്നല്ലോ? അതിലെ സത്യാവസ്ഥ എന്തായിരുന്നുവെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷാജി കൈലാസിന്റെ മറുപടി. അത് സത്യമാണെന്നും എന്നാല്‍ വളരെ യാദൃശ്ചികമായി നടന്ന സംഭവമാണെന്നും ഷാജി കൈലാസ് പറയുന്നു.

Also Read: ‘ഇതാണ് സത്യം’; വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മനസ്സുതുറന്ന് നിത്യ മോനോന്‍

അന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുന്ന ഒരു ഫ്‌ളൈറ്റില്‍ ആനിയുമുണ്ടായിരുന്നു. ആനി അതില്‍ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കണ്ടപ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കിടന്ന മോതിരമെടുത്ത് ഇട്ട് കൊടുത്തുവെന്ന് ഷാജി കൈലാസ് പറയുന്നു.

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിട്ടു, പിന്നീട് സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് ആനിയുടെ കഴുത്തില് താലിക്കെട്ടിയതെന്ന് സംവിധായകന്‍ തുറന്നുപറയുന്നു. എന്നാല്‍ ഏതെങ്കിലും അമ്പലത്തില് വച്ച് താലിക്കെട്ടണമെന്നുള്ളത് ആനിയുടെ ആഗ്രഹമായിരുന്നു.

അങ്ങനെ ശംഖുമുഖം ക്ഷേത്രത്തില്‍ എത്തിയെന്നും അവിടെ നിന്നും വീണ്ടും താലിക്കെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയാണ് ആനിയെ രണ്ട് തവണ താലിക്കെട്ടേണ്ടി വന്നതെന്ന് ഷാജി കൈലാസ് പറയുന്നു. തങ്ങളുടെ വിവാഹത്തിന് ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും ഇന്ന് താന്‍ ആനിയുടെ വീട്ടുകാര്‍ക്ക് പ്രിയപ്പെട്ട മരുമകനാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

Advertisement