ഒരിക്കലും മറക്കാനാവില്ല, ജയറാം തന്നോട് ചെയ്ത ദ്രോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്

3268

മലയാള സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് സിദ്ദിഖ്. നായകനായും വില്ലനായുമെല്ലാമെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ സിദ്ദിഖ് നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇപ്പോഴിതാ സിദ്ദിഖ് നല്‍കിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കുടുംബത്തെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നുണ്ട്. താന്‍ പൊതുവെ അഭിമുഖങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരാളാണെന്നും അത് മറ്റൊന്നും കൊണ്ടല്ല ആളുകള്‍ മുഷിയേണ്ടെന്ന് കരുതിയാണെന്നും സിദ്ദിഖ് പറയുന്നു.

Advertisements

ചിലര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളൊക്കെഅഭിമുഖങ്ങളില്‍ പറയുന്നത് കണ്ടിട്ടുണ്ടെന്നും അത് വേണ്ടല്ലോ, അതിനാലാണ് അഭിമുഖങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. കുടുംബത്തെക്കുറിച്ച് പറഞ്ഞ സിദ്ദിഖ് ഒരിക്കലും മക്കളെ ഉപദേശിക്കാറില്ലെന്ന് പറഞ്ഞു. എന്നാല്‍ കാര്യങ്ങളെക്കുറിച്ചെല്ലാം അവരോട് സംസാരിക്കാറുണ്ടെന്നും അവര്‍ക്ക് എല്ലാ കാര്യങ്ങളിലും നല്ല ബോധ്യമുണ്ടെന്നും സിദ്ദിഖ് പറയുന്നു.

സ്വന്തം സിനിമ കാണാറുണ്ടോയെന്ന ചോദ്യത്തിന് ഞാന്‍ അഭിനയിച്ച സിനിമ കാണുമ്പോള്‍ ചാനല്‍ മാറ്റുമെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. കുടുംബത്തോടൊപ്പം എല്ലാ സിനിമയും കാണാന്‍ പോകാറുണ്ടെന്നും തന്റെ സിനിമയല്ലെന്ന് മാത്രമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

സിനിമയിലെ സൗഹൃദത്തെക്കുറിച്ചും സിദ്ദിഖ് പറഞ്ഞു. നടന്‍ ജയറാമുമായി അടുത്ത സൗഹൃദമാണെന്ന് പറഞ്ഞ സിദ്ദിഖ് ജയറാമിനൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ ഒരനുഭവവും തുറന്നുപറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് തനിക്ക് വയറിന് സുഖമില്ലാതായി.

ടോയ്‌ലെറ്റില്‍ പോകാന്‍ അടുത്തൊരു വീട്ടില്‍ കയറി. അപ്പോള്‍ അവിടെ മുഴുവന്‍ സ്ത്രീകളായിരുന്നു. അതിനിടെ ഒപ്പം വന്ന ജയറാം ഇവനെ ഒന്ന് കയറ്റി വിടാമോയെന്ന് അവരോട് ചോദിച്ചു. തന്നോട് ജയറാം ചെയ്ത ദ്രോഹങ്ങളില്‍ ഏറ്റവും ചെറിയ കാര്യമാണ് ഈ കഥയെന്നും ഇത് മറക്കാനാവില്ലെന്നും സിദ്ദിഖ് പറയുന്നു.

തന്നെക്കുറിച്ച് ജയറാമും ജയറാമിനെ കുറിച്ച് താനും ഒത്തിരി കഥകള്‍ പറയാറുണ്ട്. ജയറാം സൗഹൃദത്തിന് ഒത്തിരിപ്രധാന്യം നല്‍കുന്നയാളാണ്. മകന്റെ വിവാഹത്തിന് ജയറാമിനെ ക്ഷണിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ വിവാഹമെന്നും തനിക്ക് അശ്വതിയേയും മക്കളേയുമൊക്കെ കൊണ്ടുവരണമെന്നുണ്ടെന്നും ജയറാം പറഞ്ഞു.

ആദ്യം നിങ്ങളെ കയറ്റിയിട്ടേ താന്‍ മറ്റുള്ളവരെ കയറ്റുന്നുള്ളൂ എന്നായിരുന്നു അതിന് താന്‍ നല്‍കിയ മറുപടിയെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. താരസമ്പന്നമായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹം. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പൈടെ നിരവധി പ്രമുഖരാണ് വിവാഹത്തിനെത്തിയത്.

Also Read
അമ്മയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു മകനും സഹിക്കാനാവില്ല, മൂന്നുവിവാഹം ചെയ്തതിന് കാരണം മറ്റൊന്നായിരുന്നു, തുറന്നുപറഞ്ഞ് വനിത

Advertisement