42 വയസ്സായി, ആഗ്രഹിച്ചതെല്ലാം നേടി, ഇനി എനിക്ക് പറ്റിയ ഒരു ജീവിത പങ്കാളിയെ വേണം: വിവാഹം കഴിക്കാൻ ആഗ്രഹിച്ച് നടി നന്ദിനി

2644

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങിയ നടിയാണ് നന്ദിനി. ഏപ്രിൽ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള സിനിമയ്ക്ക് പരിചയ പെടുത്തിയ താരസുന്ദരിയാണ് നന്ദിനി. വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്താണ് നന്ദിനി മലയാള സിനിമയിൽ എത്തിയത്.

പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികമാരിൽ ഏറെ ശ്രദ്ധേയ ആയിരുന്നു നടി. കൗസല്യ എന്ന പേരിൽ തെലുങ്കിൽ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചിരുന്നു. സൂപ്പർതാരങ്ങളുടെ അടക്കം നായികയായി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നന്ദിനി അഭിനയിച്ചു.

Advertisements

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർതാരം സുരേഷ്ഗോപിക്കും നായിക ആയ നന്ദിനി കലാഭവൻ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാൾ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, സുന്ദരപുരുഷൻ തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പർ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്.

Also Read
ഓമനത്വവും മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യം, മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിത്താരയാണ്; ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്

മലയാളത്തിന്റെ മണിമുത്തിന് ഒപ്പം കരുമാടികുട്ടൻ എന്ന സിനിമയിൽ തകർപ്പൻ പ്രകടനമാണ് നന്ദിനി കാഴ്ചവെച്ചത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തിൽ നിന്നും നടി മാറി നിന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയിൽ നന്ദിനി തിരിച്ചെത്തിയിരുന്നു.

അതേസമയം ജീവിതത്തിൽ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നന്ദിനി പറഞ്ഞതാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയായി മാറുന്നത്.

ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങൾ. നാലു ഭാഷയിൽ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയും.

ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. എണ്ണയിൽ വറുത്ത വിഭവങ്ങളും മധുരപലഹാരങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു. യാത്രയിൽ വിശപ്പറിയാതിരിക്കാൻ ഗ്ലൂക്കോസ് കഴിക്കാൻ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോൾ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി.

ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാൻ തുടങ്ങി. ഇടയ്ക്ക് ഹോർമോൺ വ്യത്യാസമുണ്ടായി. പോരെങ്കിൽ ഡിപ്രഷനും. ഇതു രണ്ടും വലിയ കുഴപ്പങ്ങളുണ്ടാക്കി. എല്ലാം എന്റെ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോയതു പോലെ. അതോടെ സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കാൻ തുടങ്ങി. ഒന്നര വർഷം ഞാൻ ഒറ്റയ്ക്കായിരുന്നു.

Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…

പുറത്തേക്കിറങ്ങിയില്ല ഒരുപാടുപേർ വിളിച്ചിരുന്ന എന്റെ ഫോൺ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാൻ സിനിമകൾ കാണുന്നതു പോലും നിർത്തി. ഞാനഭിനയിച്ചിരുന്ന സിനിമകൾ വരുമ്പോൾ ടിവി ഓഫ് ചെയ്യുമെന്നും നന്ദിനി പറയുന്നു. അഭിനയത്തിന്റെ ലോകത്തു നിന്നും ഒരുനീണ്ട ഇടവേള എടുത്തുപോയ നന്ദിനി ആസിഫ് അലിയുടെ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു വീണ്ടും തിരിച്ചെത്തിയത്.

അതേ സമയം പ്രായം 42 ആയെങ്കിലും ഇതുവരെയും നടി വിവാഹിത ആയിട്ടില്ല. എന്നാൽ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ജീവിതത്തിൽ വലിയ ഉയർച്ചകൾ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടിൽ ആലോചനകൾ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.

തന്റെ അഭിരുചികൾക്ക് പറ്റിയ ഒരാളെ ഉടൻ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. വിവാഹം ഇനി അധികം വൈകില്ലെന്നാണ് നന്ദിനി പറയുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 30 ലധികം ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട് .

പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയിൽ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ടെന്നാണ് അറിയുന്നത്.

Advertisement