ഓമനത്വവും മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യം, മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിത്താരയാണ്; ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്

3495

ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂൾ കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടുക ആയിരുന്നു അനു സിത്താര.

മലയാളത്തിന്റെ സൂപ്പർ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയിൽ ശാലീന സുന്ദരികൾ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ കടന്നു വരവ്. ആരാധകർ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

Also Read
ഇരുപത്തിനാലാം വയസില്‍ പ്രണയം, വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ‘ആദ്യം നീ ജോലി വാങ്ങിച്ചെടുക്കൂ’ എന്ന്; ദിവ്യയെ വിവാഹം ചെയ്തത് പറഞ്ഞ് അരുണ്‍ രാഘവ്

anu-sithara-13

പിന്നീട് ഫഹദ് ഫാസിൽ സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാർക്കലിയിലും ചെറിയ വേഷങ്ങളിൽ എത്തി. ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിൽ എത്തയതോടെയാണ് അനു സിത്താരയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മാമാങ്കം, കുട്ടനാടൻ ബ്ലോഗ്, താരരാജാവ് മോഹൻലാലിനൊപ്പം ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിരുന്നു.

ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്. അതേ സമയം മലയാളത്തിലെ യുവനായകനും നിർമ്മാതാവും ആയ ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സൗന്ദര്യമുള്ളതും ആയ നായിക അനു സിത്താര ആണെന്ന് മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ഉണ്ണി തന്റെ ഇഷ്ട നടിയെക്കുറിച്ച് അന്ന് തുറന്നു പറഞ്ഞത്.

anusithara-1

മലയാള തനിമയും നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനു സിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ്. അനു സിത്താരയുടെ ഈ സൗന്ദര്യത്തിൽ താനും ഒരു ആരാധകനാണെന്നാ യിരുന്നു ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്.

Also Read
ജിമ്മില്‍ വെച്ച് സൗഹൃദം; മൂന്ന് വര്‍ഷത്തെ പ്രണയവും വിവാഹവും; ഡിപ്രഷനുമുണ്ട്; ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് ആത്മിയ

മാമാങ്കം, അച്ചായൻസ്, ട്വൽത്ത് മാൻ എന്നി ചിത്രങ്ങളിൽ ഉണ്ണി മുകുന്ദനും അനു സിത്താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു. മാമാങ്കത്തിൽ പരമ്പരാഗത നാടൻ വേഷത്തിൽ ആയിരുന്നു അനു സിത്താര എത്തിയത്. അനുവിന്റെ ഈ വേഷം വളരെ അധികം ശ്രദ്ധിക്ക പെട്ടിരുന്നു. മാമാങ്കത്തിലെ സഹതാരങ്ങളെ കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും അന്ന് പറയുമ്പോൾ ആയിരുന്നു അനു സിത്താര മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണെന്ന് ഉണ്ണിമുകുന്ദൻ തുറന്നു പറഞ്ഞത്.

ഇക്കാര്യം അനു സിത്താരയോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ മറു ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉണ്ണിമുകുന്ദൻ മറുപടി നൽകിയത്. താരത്തിന് ഓമനത്വവും മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യമായിരുന്നു മാമാങ്കം എന്ന ചിത്രത്തിലെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. അതേ സമയം ലോക്ക്ഡൗൺ സമയത്ത് പുതിയ വണ്ണം ഒക്കെ കുറച്ച് പുത്തൻ ഗെറ്റപ്പിൽ എത്തിയ അനുസിത്താരം വർക്ക് ഔട്ട് ചെയ്യാൻ തന്റെ ഗുരുവായത് ഉണ്ണി മുകുന്ദൻ ആണെന്ന് തുറന്നു പറഞ്ഞിരുന്നു.

അതേ സമയം വിവാഹിത ആയതിന് ശേഷമാണ് നടി സിനിമയിൽ സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭർത്താവ്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

Also Read
അന്നും ഇന്നും മലായാളി പ്രേക്ഷകന് അത് അത്ര പരിചിതമല്ല, അതുകൊണ്ട് സംഭവിച്ചതാണ്: തന്റെ ആ മോഹൻലാൽ സിനിമ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സിദ്ദിഖ്

Advertisement