ജിമ്മില്‍ വെച്ച് സൗഹൃദം; മൂന്ന് വര്‍ഷത്തെ പ്രണയവും വിവാഹവും; ഡിപ്രഷനുമുണ്ട്; ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് ആത്മിയ

810

മലയാളം സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ വളരെ പെട്ടെന്ന് സുപരിചിതയായി മാറിയ നടിയാണ് ആത്മീയ രാജന്‍. ജോസഫ് എന്ന ജോജു ജോര്‍ജ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആത്മിയ രാജന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെള്ളത്തൂവല്‍ എന്ന സിനിമയിലൂടെയാണ് ആത്മിയ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ് സിനിമയില്‍ നിന്നാണ് ആത്മിയയ്ക്ക് ക്ഷണം ലഭിച്ചത്. മനകൊത്തി പറവൈകള്‍ ആയിരുന്നു ആത്മിയയുടെ ആദ്യ തമിഴ് സിനിമ. പിന്നെയും നിരവധി തമിഴ് സിനിമകളില്‍ നിന്നും ആത്മിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Advertisements

ജോസഫ് മുതല്‍ കോള്‍ഡ് കേസ് വരെ വ്യത്യസ്തമായ അഭിനയ രീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആത്മിയയ്ക്ക് സാധിച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് ആത്മീയയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ALSO READ- ഇരുപത്തിനാലാം വയസില്‍ പ്രണയം, വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ‘ആദ്യം നീ ജോലി വാങ്ങിച്ചെടുക്കൂ’ എന്ന്; ദിവ്യയെ വിവാഹം ചെയ്തത് പറഞ്ഞ് അരുണ്‍ രാഘവ്

ദീര്‍ഘകാലം നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2018ല്‍ ആണ് ജോസഫ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനം ഹിറ്റായിരുന്നു. ജോജു ജോര്‍ജും ആത്മിയയുമായിരുന്നു ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനം വൈറലായതോടെയാണ് ആത്മിയയ്ക്കും ആരാധകര്‍ കൂടിയത്. ഷഫീക്കിന്റെ സന്തോഷമാണ് ആത്മിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ്. തനിക്ക് ഇടയ്ക്ക് ഡിപ്രഷന്റെ അസുഖം വരാറുണ്ടെന്നും ആ സമയത്ത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മാറി നില്‍ക്കുമെന്നും ആത്മിയ പറയുന്നു. അങ്ങനെ മാറി നിന്ന കാലത്താണ് വീടുമാറിയത്. എന്നാല്‍ യാദൃശ്ചികമായി എത്തിയത് സനൂപിന്റെ നാട്ടിലേക്ക് ആയിരുന്നെന്നും തങ്ങള്‍ വീണ്ടും കണ്ടത് അവിടെ വെച്ചാണ് എന്നും ആത്മിയ പറയുന്നു.

ALSO READ- ഹല്‍ദി ആഘോഷമാക്കി ജയറാമും പാര്‍വതിയും മക്കളും! വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകരും

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞതെന്ന് താരം പറയുന്നു. ജിമ്മില്‍ വെച്ചാണ ്പരിചയപ്പെട്ടതും കൂടുതല്‍ അടുത്തതെന്നും ആത്മിയ പറയുന്നു. ഭര്‍ത്താവ് സനൂപും ഞാനും ഒരേ കോളേജില്‍ പഠിച്ചതായിരുന്നു. പക്ഷെ പഠിക്കുന്ന കാലത്ത് എനിക്ക് സനുവിനെ അറിയില്ലായിരുന്നെന്നും, എന്നാല്‍ നടി എന്ന നിലയില്‍ സനുവിന് എന്നെ അറിയാമായിരുന്നു എന്നും താരം പറയുന്നു.

കേളേജ് വിട്ട് രണ്ട് പേരും രണ്ട് വഴിക്കായി. പിന്നീടാണ് വീടുമാറിയപ്പോള്‍ സനുവിന്റെ നാട്ടിലെത്തിയത്. ജിമ്മില്‍ വെച്ച് സനുവിനോട് സംസാരിക്കുമ്പോള്‍ എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കേണ്ടി വന്നില്ല. പെട്ടന്ന് എന്നെ മനസ്സിലാക്കും. ഇഷ്ടമാണ് എന്ന് പരസ്പരം രണ്ട് പേര്‍ക്കും അറിയാമായിരുന്നു. ഒരു നല്ല മനുഷ്യനാണ് എന്നതാണ് സനുവിന്റെ ഏറ്റവും നല്ല ക്വാളിറ്റി എന്നും ആത്മിയ പറയുകയാണ്.

അതേസമയം, തനിക്ക് വിവാഹത്തിന് ശേഷം സനുവും വീട്ടുകാരും നല്ല പിന്തുണയാണ് നല്‍കുന്നത്. പ്രത്യേകിച്ചും അമ്മ. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയെ സംബന്ധിച്ച് ചില വിവാദങ്ങള്‍ വന്നപ്പോള്‍ ഒരുപാട് മോശം കമന്റുകള്‍ വന്നിരുന്നു. ആ സമയത്ത് ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്തത് അമ്മയാണെന്നും സനുവിന്റെ അമ്മ വളരെ പൊളൈറ്റ് ആണെന്നുമാണ് ആത്മിയ പറയുന്നത്.

Advertisement