Home Entertainment Celebrities

വിശേഷങ്ങള്‍ പങ്കിട്ട് സജിനും ഷഫ്‌നയും ഗോപികയ്ക്കും കീര്‍ത്തനയ്ക്കും ഒപ്പം; വൈറലായി ചിത്രങ്ങള്‍

174

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലായ സാന്ത്വനം മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളില്‍ ഒന്നാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും നിരവധി ആരാധകര്‍ ആണുള്ളത്. ബാലനേയും കുടുംബത്തേയും സ്വന്തം വീട്ടിലെ അംഗങ്ങളേ പോലെയാണ് മലയാളികള്‍ കാണുന്നതും. പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ശിവനും അഞ്ജലിയും.

Advertisements

സോഷ്യല്‍ മീഡിയയില്‍ ശിവാഞ്ജലി എന്ന പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് ഈ ജോഡിക്കുള്ളത്. പരമ്പരയില്‍ ശിവാഞ്ജലി റൊമാന്‍സ് കാണാനാണ് പ്രേക്ഷകര്‍ക്ക് കൂടുതലിഷ്ടം. ശിവനും അഞ്ജലിയും വരുന്ന എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകാറുണ്ട്. ഡോ. ഗോപികയും സജിന്‍ ടിപിയും ആണ് അഞ്ജലിയും ശിവനുമായി പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ ശിവന്റെയും അഞ്ജലിയുടെയും പ്രണയവും പിണക്കവും ഇണക്കങ്ങളുമാണ് പ്രേക്ഷകര്‍ക്ക് സീരിയലിനോടുള്ള ഇഷ്ടം കൂട്ടുന്നത്. ഇരുവരുടെയും പേരില്‍ നിരവധി ഫാന്‍സ് പേജുകളുണ്ട്.

ALSO READ- കുഞ്ഞ് അത്ഭുതമാണ് നീ! ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാന്‍ അറിയുന്നുണ്ട്; നിറവയര്‍ തലോടി മൈഥിലി; വൈറലായി ഫോട്ടോഷൂട്ട്

ഇവരുടെ ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകലും പതിവാണ്. നിരവധി ഫാന്‍സ് പേജുകളാണ് സാന്ത്വനത്തിനുള്ളത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളാണ് ബാലനും ഭാര്യ ദേവിയും അനിയന്മാരായ ഹരിയും ഭാര്യ അപ്പുവും, ശിവനും ഭാര്യ അഞ്ജുവും, ചെറിയ അനിയന്‍ കണ്ണനും, ഇവരുടെ അമ്മ ലക്ഷ്മിയും. ഇവരുടെ കഥ പറയുന്ന പരമ്പരയാണ് ഇത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് അഞ്ജലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഗോപിക അനില്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്ക് വെച്ച ഒരു ചിത്രമാണ്. ഗോപികയും സഹോദരി കീര്‍ത്തനയും ഇരുവരുടെയും സുഹൃത്തുക്കളായ സീരിയലില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനും സജിന്റെ ഭാര്യയും നടിയുമായ ഷഫ്‌നയും ഒരുമിച്ചുള്ള ചിത്രമാണ്. ഇവരുടെ സൗഹൃദത്തിന്റെ ആഴം മനസിലാക്കുന്നതാണ് ഈ ചിത്രം എന്ന് ആരാധകര്‍ പറയുന്നു.

ALSO READ-രാത്രി എന്നെ റൂമിലേക്ക് വിളിച്ചു, ഞാന്‍ അമ്മയെയും കൂട്ടി ചെന്നു; പ്ര തി കാരമായി ഞാന്‍ അഭിനയിച്ച എല്ലാ ഭാഗവും കട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തു; ദുരനുഭവം പറഞ്ഞ് സൂര്യ

നാല് പേരും ഓണത്തിന് എടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നാല് പേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മുന്‍പും ഇവരുടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സീരിയലിന് പുറമെ നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഈ നാല് പേരും.

സാന്ത്വനം സീരിയല്‍ തുടങ്ങുന്നതിനു മുന്‍പേ വളരെ അടുത്ത സുഹൃത്തുക്കളാണ് ഗോപികയും ഷഫ്‌നയും. ഷഫ്‌നയും ഗോപികയും കീര്‍ത്തനയും ഒരുമിച്ച് നില്‍ക്കുന്ന മനോഹരമായ ചിത്രം പകര്‍ത്തിയത് സജിന്‍ ആണ്.

Advertisement