Home Entertainment Celebrities

ഷഹിൻ സിദ്ദിഖിന്റെ വിവാഹത്തിന് ദിലീപിനേയും കാവ്യയേയും കണ്ടപ്പോൾ മോഹൻലാൽ സംസാരിച്ചില്ലേ ? ദിലീപിന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്ന മമ്മൂട്ടിയെ കണ്ടിരുന്നു : തക്ക മറുപടി കൊടുത്ത് ആരാധകർ നവവധു അമൃതയെ പുകഴ്ത്തിയും ഒരു കൂട്ടർ

200

കുറച്ച് നാളുകൾക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം തിളങ്ങിയ താരവിവാഹമായിരുന്നു ഷഹീൻ സിദ്ദിഖിന്റേത്. പത്തേമാരിയിലൂടെ അഭിനേതാവായി തുടക്കം കുറിച്ച ഷഹീൻ പ്രേക്ഷകർക്കും സുപരിചിതനാണ്. ഡോക്ടറായ അമൃതദാസിനെയാണ് ഷഹീൻ ജീവിതസഖിയാക്കിയത്.

വിവാഹം വളരെ ലളിതമായാണ് നടത്തിയതെങ്കിലും റിസപ്ഷനിലേക്ക് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ദിലീപിന്റേയും കാവ്യയുടേയും വരവും താരങ്ങളോടുള്ള ഇടപെടലുകളുമെല്ലാം ചർച്ചയായി മാറിയിക്കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ

വീട്ടുജോലിയൊക്കെ ചെയ്ത് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് നല്ലൊരു ഭാര്യയായി ജീവിക്കാനാണ് ആഗ്രഹിച്ചത്: ഭാഗ്യലക്ഷ്മി

ദിലീപിന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്ന മമ്മൂട്ടിയെ ആയിരുന്നു വീഡിയോകളിലെല്ലാം കണ്ടത്. അനിയനെപ്പോലെയായാണ് അദ്ദേഹം തന്നെ കാണുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.

അനിയനോടുള്ള സ്നേഹവാത്സല്യത്തോടെയായിരുന്നു മെഗാസ്റ്റാർ ദിലീപിനോട് സംസാരിച്ചതെന്ന് ഈ വീഡിയോ കാണുമ്പോഴും മനസിലാവുമെന്നായിരുന്നു ആരാധകർ പറഞ്ഞത്. വെളുത്ത മുണ്ടും ഷർട്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. പൂക്കളുള്ള ഷർട്ടിലായിരുന്നു ദിലീപ്.

പുറകിൽ കൈയ്യുംകെട്ടി സേതുരാമയ്യർ ലുക്കിലാണല്ലോ മമ്മൂട്ടിയെന്നായിരുന്നു കമന്റുകൾ. സഹപ്രവർത്തകരെ കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും ആരാധകർ പറഞ്ഞിരുന്നു. മോഹൻലാലിനോട് സംസാരിക്കുന്നതും ഒന്നിച്ച് ഫോട്ടോയെടുക്കാനായി പോവുന്നതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു.

ദിലീപിനേയും കാവ്യയേയും കണ്ടപ്പോൾ മോഹൻലാൽ സംസാരിച്ചില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ബി ഉണ്ണികൃഷ്ണന്റെ അടുത്തിരിക്കുകയായിരുന്നു മോഹൻലാൽ. അദ്ദേഹത്തിന് തൊട്ടപ്പുറത്തായാണ് ദിലീപും ഇരുന്നത്, മോഹൻലാലിനോട് ദിലീപ് സംസാരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളുടെ സ്‌ക്രീൻഷോട്ടുമായി ആരാധകരെത്തിയപ്പോഴായിരുന്നു കുപ്രചാരണങ്ങൾ പാപ്പരാസികൾ അവസാനിച്ചത്.

ALSO READ

വീട്ടുജോലിയൊക്കെ ചെയ്ത് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് നല്ലൊരു ഭാര്യയായി ജീവിക്കാനാണ് ആഗ്രഹിച്ചത്: ഭാഗ്യലക്ഷ്മി

നവവധുവായ അമൃതയാണ് ശരിക്കും താരമായതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ഈ വിഡിയോയിൽ എന്റെ കണ്ണുകൾ പോയത്. അനിയന്റെ കൈ വിടാതെ ചേർത്ത് പിടിക്കുന്ന സഹോദരന്റെ അടുക്കൽ ആണ്. അത്‌പോലെ അമൃതയുടെ അടുത്തും. എന്നും ആ സഹോദരനെ അങ്ങനെ തന്നെ ചേർത്ത് പിടിക്കട്ടെയെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Advertisement