വീട്ടുജോലിയൊക്കെ ചെയ്ത് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് നല്ലൊരു ഭാര്യയായി ജീവിക്കാനാണ് ആഗ്രഹിച്ചത്: ഭാഗ്യലക്ഷ്മി

111

മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റുമാരിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഏതാണ്ട് നാലായിരത്തോളം സിനിമകൾക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉർവശി, ശോഭന, രേവതി, എന്നിങ്ങനെ ഒട്ടുമിക്ക നടിമാരുടെയും ശബ്ദമായി മാറിയിരുന്നു.

കഴിഞ്ഞ സീസണിൽ ബിഗ് ബോസിലെ മത്സരാർഥിയായി താരമെത്തിയിരുന്നു. ആദ്യ നാളുകളിൽ ശക്തയായ മത്സരാർഥിയായി നിന്നെങ്കിലും പിന്നീട് അവിടെ തുടരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിഗ് ബോസിലൂടെയാണ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നതും.

Advertisements

അതേ സമയം ഡബ്ബിങ്ങിന് പുറമേ അവതാരക കൂടിയായ ഭാഗ്യലക്ഷ്മി ശരിക്കും ഒരു വീട്ടമ്മയാവാൻ കൊതിച്ചിരുന്ന ആളായിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെയാണ് താനിപ്പോൾ പലയിടത്തും എത്തി നിൽക്കുന്നതെന്നാണ് നടി വെളിപ്പെടുത്തുന്നത്.

പ്രമുഖ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു. നടൻ ദിനേഷ് പണിക്കർക്കൊപ്പം പരിപാടിയിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ ഡബ്ബിങ് കാലത്തെ ഓർമ്മകളാണ് പറഞ്ഞത്.

Also Read
ലാലേട്ടന്റെ ആ സിനിമയ്ക്ക് പേര് കണ്ടെത്താൻ പാടുപെട്ട പ്രിയദർശന് ഫാസിൽ ചിത്രത്തിൽ നിന്നും കിടിലൻ പേര് കിട്ടി, സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, സംഭവം ഇങ്ങനെ

ഇതിനിടയിൽ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് വീട്ട് ജോലികൾ ചെയ്യാൻ മാത്രം ആഗ്രഹിച്ചിരുന്ന നാളുകളെ കുറിച്ച് സൂചിപ്പിച്ചത്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചതെന്നാണ് താരം പറയുന്നത്.

ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ എല്ലായിടത്തും എത്തിപ്പെട്ടത്. പ്രതീക്ഷിച്ച സ്ഥലത്ത് എത്താനൊട്ട് പറ്റിയതുമില്ല. നല്ലൊരു ഭാര്യയും കുടുംബിനിയുമാവാനാണ് ഞാൻ ആഗ്രഹിച്ചത്. വീട്ടുജോലിയും ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത്.

പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കൾ പോലത്തെ ഭാര്യ ആവാനാണ് ആഗ്രഹിച്ചതും. പതിനെഴ് വയസിലെ ചിന്ത അതായിരുന്നെങ്കിൽ മുപ്പത് വയസ് ആയപ്പോൾ അത് മാറി. ഇക്കാര്യം തന്നെ ഞാൻ ഒത്തിരി സ്ഥലങ്ങളിൽ പറഞ്ഞ് കഴിഞ്ഞു.പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിംഗിന് വരുന്നത്. ആദ്യമായി തനിക്ക് പ്രതിഫലം തന്നത് പ്രേം നസീർ സാറാണ്.

നസീർ സാറിനെ കണ്ടതിന്റെ ആകാംഷ അന്നുണ്ടെങ്കിലും മറ്റൊന്നും അന്ന് തോന്നിയിരുന്നില്ല. ഇന്നത്തെ പോലെയല്ല അന്ന്. തനിക്ക് ലഭിച്ചത് എന്തായാലും മികച്ചൊരു കൈനീട്ടം തന്നെയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവിടുന്നിങ്ങോട്ട് കുറേ വർഷങ്ങൾ വിഷുവിന് കൈനീട്ടം തന്നിരുന്നത് നസീർ സാറാണ്.

Also Read
ഒൻപതാം വയസ് മുതൽ പ്രണയം തുടങ്ങി, എല്ലാ കാമുകൻമാരുമായി ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്, എന്നെ മലാളികൾക്ക് പേടിയാണെന്നും ഷക്കീല

അദ്ദേഹം അന്നൊക്കെ ഡബ്ബിങ്ങിന് വേണ്ടി സ്റ്റുഡിയോയിൽ ഉണ്ടാവുമായിരുന്നു. അവിടെയുള്ള എല്ലാവർക്കും പുള്ളി കൊടുക്കും.ഡബ്ബിങ്ങിനെ കുറിച്ചുള്ള അനുഭവങ്ങളും ഭാഗ്യലക്ഷ്മി പങ്കുവെച്ചിരുന്നു. പലപ്പോഴും ആ സിനിമയിലെ താരങ്ങളൊക്കെയും അവിടെ ഒന്നിച്ചാണ് ഡബ്ബ് ചെയ്യുക. വന്ദനം സിനിമയിലെ ഐ ലവ് യു സീനൊക്കെ മോഹൻലാലും ഞാനും ഒരുമിച്ച് നിന്നാണ് ചെയ്തത്.

അതുപോലെ ചിത്രം സിനിമയിലെ രഞ്ജിനിയും മോഹൻലാലും റൂമിനുള്ളിൽ നിന്നും ചീ ത്ത വിളിക്കുന്ന സീനും ഒന്നിച്ചാണ് ഡബ്ബ് ചെയ്യുന്നത്. പിന്നെ റേ പ്പ് സീൻ ഡബ്ബ് ചെയ്യുമ്പോഴാണ് രസം. നമ്മുടെ അടുത്ത് വില്ലൻ കൂടി നിൽക്കുകയായിരിക്കും. എന്നെ വിടെടാ എന്നൊക്കെയുള്ള ഡയലോഗുകൾ ചെയ്യുന്നത് ഭയങ്കര ബോറ് ആണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

Advertisement