ആരായാലും ലൈക്കടിച്ച് പോവും, ഇങ്ങനെ ഒരു ഭാര്യയെ കിട്ടാന്‍ പുണ്യം ചെയ്യണം; ഭര്‍ത്താവിന് വേണ്ടി ശാലിനി ചെയ്തത് കണ്ടോ

2773

ശാലിനി അജിത്ത് ജോഡികളെ ആരാധകര്‍ക്ക് വലിയ ഇഷ്ടം ആണ്. സിനിമയില്‍ ഒന്നിച്ചെത്തിയ താരങ്ങള്‍ , ഒന്നിച്ച് അഭിനയിച്ചതോടെയാണ് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ശാലിനി സിനിമയില്‍ എത്തിയിരുന്നു, ചെയ്ത കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. അജിത്തും അന്നും ഇന്നും സൂപ്പര്‍ ഹീറോയായി മുന്നോട്ട് പോവുന്നു.

1999 ല്‍ അമരകല എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കവെ ആണ് ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 2000 ത്തില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തോടെ ശാലിനി പൂര്‍ണമായും സിനിമകളില്‍ നിന്ന് മാറി നിന്നു. ഇന്ന് രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.

Advertisements

വിവാഹത്തോടെ അജിത്ത് തന്റെ കരിയറില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയായിരുന്നു. അജിത്ത് എന്ന സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയാണ് പിന്നീട് അങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഉണ്ടായത്. സിനിമയ്ക്ക് പുറമെ മറ്റു പലതിലും താരം തന്റെ കഴിവ് തെളിയിച്ചു.

അന്നും ഇന്നും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ല അജിത്ത്. എന്നാല്‍ താരത്തിന്റെ വിശേഷം എല്ലാം നിമിഷന്നേരം കൊണ്ട് പുറത്ത് എത്താറുണ്ട്. ഇപ്പോള്‍ സ്വന്തം ബൈക്കുമായി യൂറോപ്പില്‍ ചെത്തിനടക്കുന്ന ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഇന്നലെയാണ് ശാലിനി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.

ജര്‍മ്മനി… ഡെന്‍മാര്‍ക്ക്… നോര്‍വേ… പോകേണ്ട വഴി’ എന്ന തലക്കെട്ടോടെ ശാലിനി പങ്കിട്ട ചിത്രത്തിന് പതിനായിരങ്ങളാണ് ലൈക്കടിച്ചിട്ടുള്ളത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതും, പുതിയ പോസ്റ്റ് പങ്കുവെക്കാന്‍ തുടങ്ങിയതും.

Advertisement