എന്റെ ബെംഗളൂരു ജീവിതം ഇങ്ങനെയാണ്; എസ്തറിന് ഇത് എന്തുപറ്റി , ചര്‍ച്ചയായി താരത്തിന്റെ പോസ്റ്റ്

432

ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് എസ്തര്‍ അനില്‍. തുടര്‍ന്ന് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. എങ്കിലും ദൃശ്യം എന്ന ചിത്രത്തില്‍ എസ്തര്‍ ചെയ്ത കഥാപാത്രം ആണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ഈ കുട്ടിത്താരം മലയാള സിനിമയുടെ ഒരു ഭാഗം തന്നെയായി മാറി. ഇടയ്ക്ക് വെച്ച് ചില വിമര്‍ശനങ്ങളും എസ്തര്‍ നേരിട്ടു. പലപ്പോഴും വസ്ത്രധാരണയുടെ പേരില്‍ ആയിരുന്നു എസ്തര്‍ സൈബര്‍ അറ്റാക്ക് നേരിട്ടത്. 

എന്നാല്‍ ഇവര്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ മറുപടി പറഞ്ഞ് താരം എത്താറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മറുപടി പറഞ്ഞ് തന്നെയാണ് താരത്തിന്റെ വരവ്. ഇത്തവണ ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയത്. ബെംഗളൂരില്‍ പഠിക്കാനായി പോയതിന് ശേഷം എസ്തര്‍ പൂര്‍ണമായും മാറി എന്നാണ് ചിലര്‍ പറയുന്നത്. സിനിമയില്‍ അവസരങ്ങള്‍ക്കായി തുണി കുറച്ചു എന്നൊക്കെയുള്ള രൂക്ഷവിമര്‍ശനം വന്നു. 

Advertisements

‘ഇത് ഫേസ്ബുക്ക് അമ്മാവന്മാര്‍ക്കുവേണ്ടി, എന്റെ ബെംഗളൂരു ജീവിതത്തിലെ നല്ല ചില ഭാഗങ്ങള്‍ മാത്രം’ എന്നു പറഞ്ഞാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഇതില്‍ തന്റെ ചില സെല്‍ഫി ചിത്രങ്ങളും, താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങളും ഒപ്പം സിനിമ കാണുന്ന ഫോട്ടോയെല്ലാം ആണ് പങ്കിട്ടത്. ചിത്രം എല്ലാം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.


അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോള്‍ ബാലതാരം എന്ന ലേബല്‍ വിട്ടു നായികയാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട് എസ്തര്‍ .

Advertisement