Home Breaking News

അയാള്‍ ഒരു തന്തയില്ലാത്തവനാണ്: നിര്‍മ്മാതാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ തുറന്നടിച്ച് നടി ഷംന കാസിം

50

നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. നിര്‍മാതാവിന്റെ ആത്മഹത്യക്ക് കാരണമായെന്ന് ആരോപണമുയരുന്ന അന്‍പുചെഴിയാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Advertisements

നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന ആളാണ് അന്‍പുചെഴിയാന്‍. ഇദ്ദേഹമാണ് തന്റെ മരണത്തിനു ഉത്തരവാദി എന്നു വ്യക്തമാക്കുന്ന അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. അശോകിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, നടി ഷംന കാസിമും ഇയാള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അന്‍പുചെഴിയാന്‍ ഒരു തന്തയില്ലാത്തവനാണെന്ന് ഷംന പറയുന്നു. ‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക…അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ ഷംന ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, അന്‍പുചെഴിയാനെ കുറിച്ച് നടി ദേവയാനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത ഒരു മാന്യനാണെന്നും അതോടൊപ്പം വളരെ ദയാലുക്കളും മഹദ് വ്യക്തിത്വത്തിനുടമയാണെന്നും ദേവയാനി പറയുന്നു.

Advertisement