റോങ്ങ് സൈഡിലൂടെ പാഞ്ഞുവന്ന കെയുര്‍ടിസി ബസിന്റെ മുന്നില്‍ ശരിയായ വഴിയെ വന്ന കാര്‍ വെട്ടിച്ചു മാറ്റാതെ റോഡിന് നടുവില്‍ നിര്‍ത്തി യുവതി: ബസ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

11

കോട്ടയം: റോഡിലെ തിരക്കിനെ തുടര്‍ന്ന് നിരനിരയായി പോകുന്ന വാഹനങ്ങളെ മറികടക്കാന്‍ റോംഗ് സൈഡിലൂടെ പാഞ്ഞെത്തിയ കെയുആര്‍ടിസി ജന്റം ബസിന് മുമ്പില്‍ കാര്‍ നിര്‍ത്തി യുവതിയുടെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. പോലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക് നീക്കി കാര്‍ കടത്തിവിട്ടതോടെയാണ് പ്രശ്നം അവസാനിച്ചത്.

Advertisements

പാലായില്‍നിന്ന് കോട്ടയത്തേക്ക് എത്തിയ ബസ് ദിശ തെറ്റിച്ചാണ് വാഹനങ്ങളെ മറികടന്നത്. പാലം ഇറങ്ങി ശരിയായ ദിശയില്‍ കാറിലെത്തിയ യുവതി തന്റെ വാഹനം റോഡിന് നടുവില്‍ നിര്‍ത്തി. യുവതി വാഹനം മാറ്റാന്‍ വിസമ്മതിച്ചതോടെ ഗതാഗതക്കുരുക്കുണ്ടായി. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ഇടപെട്ടെങ്കിലും തെറ്റായ ദിശയില്‍ എത്തിയ ബസ് പിന്നോട്ടെടുക്കാതെ കാര്‍ മാറ്റില്ലെന്ന നിലപാടിലായിരുന്നു യുവതി.

ബസ് പുറകിലേക്ക് നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് സ്ഥലത്തെത്തിയ ഓട്ടോറിക്ഷക്കാരും ട്രാഫിക് പോലീസും ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു.

Advertisement