Home Entertainment Celebrities

പ്രസവമൊക്കെ കഴിഞ്ഞ് ആലിയഭട്ട് മെലിഞ്ഞതുപോലെ മെലിഞ്ഞൂടേ, ഷംനയോട് ആരാധകര്‍ ചോദിക്കുന്നു, താരത്തിന്റെ മറുപടി ഇങ്ങനെ

99

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Also Read:ആ പാട്ട് എനിക്ക് ഇഷ്ടത്തേക്കാള്‍ നൊമ്പരമാണ്, അത് രമയുടെ പ്രിയപ്പെട്ട പാട്ടാണ്, ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീരോടെ ജഗദീഷ്

അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.

ഇപ്പോഴിതാ പ്രസവത്തിന് ശേഷം തടി കുറക്കുന്നതിനെ പറ്റിഓരു അഭിമുഖത്തില്‍ ഷംന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രസവത്തിന് ശേഷം എല്ലാ നടിമാരും പഴയപോലെ മെലിഞ്ഞ രൂപത്തിലേക്ക് എത്താറുണ്ടെന്നും അുപോലെ ചെയ്യുന്നില്ലേ എന്നായിരുന്നു ഷംനയോട് അവതാരകയുടെ ചോദ്യം.

Also Read: ‘മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ?’, നേര് പ്രമോഷനിടയിലും താരമായി വാലിബന്‍

എല്ലാ നടിമാരെയും പോലെ തനിക്ക് അതിന് പറ്റുമോ എന്നറിയില്ലെന്നായിരുന്നു ഷംനയുടെ മറുപടി. പലരും തന്നോട് തടി കുറക്കുന്നതിനെ പറ്റി പറയുമ്പോള്‍ തന്റെ ഡെലിവറി ഇപ്പോള്‍ കഴിഞ്ഞതല്ലേയുള്ളൂ എന്നാണ് താന്‍ പറയുന്നതെന്നും ഷംന പറയുന്നു.

ആലി ഭട്ടിനൊക്കെ ഈ സമയത്ത് മെലിയാന്‍ പറ്റുമെങ്കില്‍ നിനക്കും പറ്റുമെന്ന് പലരും പറഞ്ഞു. തങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഭക്ഷണമെന്നാല്‍ പ്രധാനപ്പെട്ട ഒന്നാണെന്നും തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവരാണ് തങ്ങളെന്നും നല്ലോണം ഭക്ഷണം കഴിക്കാറുണ്ടെന്നും ഷംന പറയുന്നു.

Advertisement