ഉല്ലാസം ട്രെയിലർ കണ്ട് ദുൽഖർ സൽമാൻ വിളിച്ച് അഭിനന്ദിച്ചു; പ്രണവിനെ വിളിച്ചാൽ കിട്ടണ്ടേ? അവസ്ഥ പറഞ്ഞ് ഷെയ്ൻ നിഗം

1510

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് മുതൽ അവസാനം ഇറങ്ങിയ വെയിൽ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Advertisements

അതേസമയം, ഇപ്പോഴിതാ ഷെയ്ൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉല്ലാസം റിലീസിനൊരുങ്ങുകയാണ്. സാധാരണ വിഷാദ ബാവത്തിലുള്ള ഷെയ്ൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഫൺ, എന്റർടെയ്ൻമെന്റ് മോഡിലൊരുങ്ങുന്ന ചിത്രമാണ് ഉല്ലാസമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.

ALSO READ- ‘മിനിയുടെ കൊച്ചിച്ചായൻ’ കഷ്ടപ്പാടിലും ദുരിതത്തിലും ആണോ? സോഷ്യൽമീഡിയ കണ്ടെത്തിയ ഷാജിൻ ചെരിപ്പുകടയിലോ? വെളിപ്പെടുത്തൽ

ചിത്രത്തിന്റെ ടീസർ പ്രണവ് മോഹൻലാലിനെ കൊണ്ട് പുറത്തിറക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്നും അതു നടന്നില്ലെന്നും പറയുകയാണ് ഷെയ്ൻ നീഗം. ഉല്ലാസത്തിന്റെ ടീസറിലും ട്രെയ്ലറിലും പ്രണവ് മോഹൻലാലിനെയും ദുൽഖർ സൽമാനെയും പറ്റി പരാമർശങ്ങളുണ്ടായിരുന്നു. ട്രെയ്ലർ കണ്ടിട്ട് ദുൽഖർ സൽമാൻ മെസേജ് അയച്ചിരുന്നു എന്നും താരം വളരെ ആവേശത്തിൽ വെളിപ്പെടുത്തി.

‘ദുൽഖറിക്ക ട്രെയ്ലർ ഷെയർ ചെയ്തിരുന്നു. കണ്ടിട്ട് നല്ല കമന്റ്സ് അയച്ചിരുന്നു. ദുൽഖർ സൽമാൻ എന്ന് പറഞ്ഞപ്പോൾ ഒരു എക്സൈറ്റ്മെന്റ് തോന്നിയെന്ന് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞു. പ്രണവ് എവിടാന്ന് ആർക്കും അറിയില്ലല്ലോ. ഉല്ലാസത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് തന്നെയായിരുന്നു ഹൃദയത്തിന്റെയും കൺട്രോളർ എന്നും അപ്പോൾ ഉല്ലാസത്തിന്റെ ടീസർ പ്രണവിന്റെ പേജിൽ കൂടി ഇടാമെന്നുള്ള ആഗ്രഹങ്ങളും ആലോചനകളും ഒക്കെ ഉണ്ടായിരുന്നുവെന്നും ഷെയ്ൻ പറയുന്നു.

അതിനനുസരിച്ചുള്ള കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു. പക്ഷേ പുള്ളിക്കാരനെ വിളിച്ചാൽ കിട്ടണ്ടേ. എവിടാന്ന് ആർക്കും അറിയില്ല. പുള്ളിക്കാരൻ ടീസർ കണ്ടിരുന്നു. ഷാഫീക്ക കാണിച്ചു കൊടുത്തിരുന്നു. പുള്ളിക്കാരൻ ഇടാമെന്നൊക്കെ പറഞ്ഞ് ഭയങ്കര എക്സൈറ്റഡായിരുന്നു. പക്ഷേ പുള്ളിക്കാരൻ ഇപ്പോൾ യാത്രയിലെന്തോ ആണെന്ന് തോന്നുന്നു,’- എന്നും ഷെയ്ൻ നിഗം പറഞ്ഞു.

‘ഉല്ലാസം ഒരു ക്യൂട്ടായിട്ടുള്ള പടമാണ്. അധികം ചിന്തിക്കാനില്ലാതെ ലൈറ്റായിട്ട് കാണാൻ പറ്റിയ പടമാണ്. ഒരു കഥ കേട്ടിട്ട് കൊള്ളാമെന്ന് തോന്നിയാൽ അതിന്റെ സ്‌ക്രിപ്റ്റ് വായിക്കും. എല്ലാം കൊണ്ടും ചെയ്യാനൊരു ഇഷ്ടം തോന്നണം,’ സിനിമ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച് ഷെയ്ൻ കൂട്ടിച്ചേർത്തതിങ്ങനെ..

ജൂലൈ ഒന്നിനാണ് ഉല്ലാസം റിലീസ് ചെയ്യുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവിത്ര ലക്ഷ്മിയാണ് നായിക. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രവീൺ ബാലകൃഷ്ണന്റേതാണ് തിരക്കഥ.

Advertisement