‘മിനിയുടെ കൊച്ചിച്ചായൻ’ കഷ്ടപ്പാടിലും ദുരിതത്തിലും ആണോ? സോഷ്യൽമീഡിയ കണ്ടെത്തിയ ഷാജിൻ ചെരിപ്പുകടയിലോ? വെളിപ്പെടുത്തൽ

221

യുവതലമുറയ്ക്കായി മലയാള സിനിമാ വാതിൽ തുറന്നിട്ട ഒരു ചിത്രം കൂടിയായിരുന്നു ട്രെൻഡ് സെറ്ററായി മാറിയ അനിയത്തിപ്രാവ് എന്ന സിനിമ. കുഞ്ചാക്കോ ബോബൻ എന്ന താരോദയത്തിനും കുഞ്ചാക്കോ-ശാലിനി ജോഡികളുടെ ഉദയത്തിനും മാത്രമല്ല അനേകം മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും ഈ സിനിമ വഴിയൊരുക്കി. കോളേജ് പ്രണയങ്ങൾക്കും വിപ്ലവ പ്രണയസിനിമകൾക്കും എല്ലാം വീണ്ടും മലയാള സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാനായത് അനിയത്തി പ്രാവിന്റെ വിജയത്തോടെയായിരുന്നു.

ഫാസിലിന്റെ അന്നത്തെ ന്യൂജനറേഷൻ സിനിമ എന്ന് വിശേഷിപ്പിക്കുന്ന ഈ കോളേജ് ചിത്രത്തിൽ കുഞ്ചാക്കോയ്ക്കും ശാലിനിക്കും പുറമെ മറ്റൊരു താരത്തിനും കൂടി അഭിനയലോകത്തേക്കുള്ള പുതിയ വഴിയായിരുന്നു അനിയത്തിപ്രാവ്.

Advertisements

അനിയത്തിപ്രാവിലൂടെ ജനപ്രിയനായി മാറിയത് മറ്റാരുമല്ല ഷാജിൻ ആണ് ആ താരം. ചിത്രത്തിൽ ശാലിനി അവതരിപ്പിച്ച നായികാ കഥാപാത്രമായ മിനിയുടെ ചേട്ടന്റെ വേഷത്തിലാണ് ഷാജിൻ എത്തിയത്. മിനിയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചിച്ചായനായ, കലിപ്പനും എന്നാൽ അതേ സമയം സ്‌നേഹനിധിയുമായ വർക്കി ഇച്ചായനെയാണ് ഷാജിൻ അവതരിപ്പിച്ചത്. ജനാർദ്ദനനും കൊച്ചിൻ ഹനീഫയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അനിയനായിരുന്നു സിനിമയിൽ ഷാജിൻ.

ALSO READ- പ്രസവം പെട്ടെന്ന് നടക്കാൻ വേണ്ടി ‘ഈ നടത്തം’; കുഞ്ഞിനെ കാത്തിരിക്കുന്ന മീത്തും മിറിയും ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി വീണ്ടും

അനിയത്തിപ്രാവിന്റ വിജയത്തോടെ വീണ്ടും അവസരങ്ങൾ തേടിയെത്തിയെങ്കിലും അത്രയൊന്നും സിനിമാലോകത്ത് തിളങ്ങാൻ ഷാജിന് സാധിച്ചിരുന്നില്ല. പിന്നീട് വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായ താരത്തെ ഇടയ്‌ക്കൊക്കെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് ആരാധകർ ഓർത്തിരുന്നത്.

ഇപ്പോഴിതാ ഷാജിൻ എവിടെ എന്ന് തേടി ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറലാവുകയാണ്. താരം ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും ചെയ്തിരുന്നു. എറണാകുളത്തെ ബ്രോഡ് വേയിലെ കടയിൽ ഇരിക്കുന്ന ഷാജിന്റെ ചിത്രമാണ് സോഷ്യൽമീഡിയ കണ്ടെത്തിയത്. തുടർന്ന് ഷാജിൻ ഇപ്പോൾ കഷ്ടപ്പാടിലും ദുരിതത്തിലുമാണെന്ന തരത്തിൽ ഈ ചിത്രം പ്രചരിക്കപ്പെടുകയും ചെയ്തു.

സംഭവം വലിയ ചർച്ചയായതോടെ തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത് എന്ന് വെളിപ്പെടുത്തി ഷാജിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കിപ്പോൾ ദുരിതപൂർണമായ അവസ്ഥയല്ലെന്നാണ് താരം പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ- കുവൈറ്റുകാരിയായ ഭാര്യ ഇപ്പോൾ ന്യൂസിലാൻഡിൽ; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് സീരിയലിലേക്ക്; റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് അവൾക്കിഷ്ടമല്ല; തുറന്ന് പറഞ്ഞ് ബിബിൻ ജോസ്

”അതിൽ പറയുന്ന ഒരു കാര്യം സത്യമാണ് ഞാൻ ചെരുപ്പ് കടയിൽ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വർഷങ്ങളായി കൊച്ചി ബ്രോഡ്വേയിൽ കടയുണ്ട്. അനിയത്തിപ്രാവിൽ അഭിനയിക്കാൻ പോയതും കടയിൽ നിന്നാണ്. ദുരിതപൂർണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നൽകി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്”- ഷാജിന്റെ വാക്കുകളിങ്ങനെ.

അതേസമയം, സിനിമയിൽ നിന്നും അകന്നു നിൽക്കുന്നതെന്നത് എന്തിനാണെന്നും ഷാജിൻ മനസ് തുറക്കുന്നുണ്ട്. രണ്ടുവള്ളത്തിൽ കാൽ ചവിട്ടിയാൽ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയിൽ നിന്നും അകന്നതെന്നാണ് ഷാജിൻ പറയുന്നു. ഒന്നുകിൽ സിനിമ അല്ലെങ്കിൽ ബിസിനിസ്. ഇതിൽ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാൻ സാധിക്കൂ. ഞാൻ പൂർണ്ണമായും ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

തനിക്ക് അപ്രതീക്ഷിതമായി കിട്ടിയ വേഷമാണ് വേഷമാണ് അനിയത്തിപ്രാവിലെ കൊച്ചിച്ചായൻ എന്നാണ് ഷാജിൻ പറയുന്നത്. ഫാസിൽ സാറിന്റെ സഹായിയായിട്ടാണ് സിനിമയിൽ തുടക്കം. അനിയത്തിപ്രാവിൽ ഈ വേഷത്തിൽ ഒരു പ്രമുഖനടനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം അദ്ദേഹം പിൻമാറിയതോടെയാണ് താൻ വർക്കിയായതെന്നും ഷാജിൻ പറയുന്നുണ്ട്.

അനിയത്തിപ്രാവിന്റെ വിജയത്തിന് ശേഷം എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ഫാസിൽ സംവിധാനം ചെയ്ത പല സിനിമകളിലും സഹസംവിധായകനായും ഷാജിൻ പ്രവർത്തിച്ചിരുന്നു.അനിയത്തിപ്രാവ് എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത കാതലുക്ക് മര്യാദൈ എന്ന സിനിമയെത്തിയപ്പോഴും വർക്കിയായത് ഷാജിൻ തന്നെയായിരുന്നു. ക്രോണിക് ബാച്ചിലറിലെ ഷാജിന്റെ വേഷവും ശ്രദ്ധ നേടിയതായിരുന്നു.

സിനിമയിൽ തിളങ്ങിയ ഷാജിൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്കും എത്തി. സൂര്യ ടിവിയിലെ കാണാക്കിനാവ് എന്ന സീരിയലിലെ ഷാജിന്റെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

Advertisement