പ്രസവം പെട്ടെന്ന് നടക്കാൻ വേണ്ടി ‘ഈ നടത്തം’; കുഞ്ഞിനെ കാത്തിരിക്കുന്ന മീത്തും മിറിയും ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി വീണ്ടും

146

യൂട്യൂബ് വീഡിയോയിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ് മീത്ത് മിറി. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ഇരുവരും.

ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നുണ്ട്. ഗർഭിണിയായതിന് ശേഷം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലരും മിറിയെ വിമർശിച്ചിരുന്നു. കാര്യങ്ങളറിയാതെയാണ് പലരും ഇതേക്കുറിച്ച് പറയുന്നത്. ഗർഭിണി ഡാൻസ് ചെയ്യുന്നത് വിമർശിക്കുന്നവർക്കുള്ള മറുപടിയുമായെത്തിയിരുന്നു ഇരുവരും മുൻപ്.

Advertisements

അതേസമയം, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ റിതുഷയോടുള്ള എന്റെ ബഹുമാനവും സ്നേഹവും കൂടുതൽ ഉയർന്നു. ഭാര്യ ഗർഭിണിയാകുമ്പോൾ ആ സുന്ദര നിമിഷത്തിന് ഭർത്താവും കുടുംബവും ഉത്തരവാദികളാകും. എന്റെ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ, അത് ഷോയാണെന്ന് പറഞ്ഞവരേയും ഇരുവരും വിമർശിച്ചിരുന്നു.

ALSO READ- കുവൈറ്റുകാരിയായ ഭാര്യ ഇപ്പോൾ ന്യൂസിലാൻഡിൽ; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് സീരിയലിലേക്ക്; റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് അവൾക്കിഷ്ടമല്ല; തുറന്ന് പറഞ്ഞ് ബിബിൻ ജോസ്

ഇപ്പോഴിതാ ഗർഭകാലത്തിന്റെ അവസാന നാളുകളിൽ കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണ് മീത്തും മിറിയും. സ്വകാര്യ ജീവിതത്തിലെ കുഞ്ഞു കുഞ്ഞ് സന്തോഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന പെട്ടി ഒരുക്കൽ വരെ ആരാധകരുമായി ഇരുവരും പങ്കുവെച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ സ്യൂട്ട്‌കെയ്‌സ് അതീവ ശ്രദ്ധയോടെ തന്നെ ഒരുക്കണമെന്നാണ് താരങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ പ്രസവം പെട്ടന്ന് നടക്കാൻ വേണ്ടിയും, സുഖകരമാകാൻ വേണ്ടിയും ഉള്ള മിറിയുടെ എക്സസൈസ് വീഡിയോ ആണ് ഏറ്റവും ഒടുവിലായി പങ്കുവച്ചിരിക്കുന്നത്. മിറിയുടെ എക്‌സസൈസിനെ കളിയാക്കി കൊണ്ട് മീത്തും കൂടെ തന്നെയുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണവും വീഡിയോ രസകരമാക്കുന്നു.

സത്യത്തിൽ പെൽവിക് എക്സസൈസ് ആണ് മിറി ചെയ്തുകൊണ്ടിരിയ്ക്കുന്നത്. രണ്ട് സ്റ്റെപ്പിലായി കാല് വച്ച് നടന്നാൽ കുട്ടി താഴേക്ക് ഇറങ്ങി വരും. നടത്തം അല്ലെങ്കിലും സുഖപ്രസവത്തിന് ഏറ്റവും ആവശ്യമാണ്. എന്നാൽ മിറി ചെയ്യുന്നത് ചിലർക്കെങ്കിലും വലിയൊരു അറിവ് കൂടെയായിരിക്കും.

ALSO READ- ‘ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോൾ, നമുക്കൊന്നും തിരിച്ച് ചോദിക്കാൻ കഴിയില്ല’; വെളിപ്പെടുത്തി നടൻ ബൈജു

അതേസമയം, വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതേ അനുഭവം പങ്കുവയ്ക്കുന്ന സ്ത്രീകളോടൊപ്പം തന്നെ അടുത്ത തവണ ഇതുപോലൊന്ന് പരീക്ഷിച്ച് നോക്കണം എന്ന് പറയുന്നവരും കമന്റിലുണ്ട്. ആ നടത്തം കണ്ടാൽ ക്രോണിക് ബാച്ചിലറിൽ ചെരുപ്പ് കളഞ്ഞ് പോയപ്പോൾ കെ പി എ സി ലളിത നടക്കുന്നത് ഓർമവരും എന്ന് പറഞ്ഞ് കളിയാക്കുന്നവരും ഉണ്ട്.

Advertisement