കുവൈറ്റുകാരിയായ ഭാര്യ ഇപ്പോൾ ന്യൂസിലാൻഡിൽ; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് സീരിയലിലേക്ക്; റൊമാന്റിക് സീനിൽ അഭിനയിക്കുന്നത് അവൾക്കിഷ്ടമല്ല; തുറന്ന് പറഞ്ഞ് ബിബിൻ ജോസ്

10787

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബിബിൻ ജോസ്. ഒരു നടൻ എന്നതിലുപരി ബിബിൻ ജോസ് ഒരു മോഡൽ കൂടിയാണ്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ അടക്കമുള്ള സിനിമകളിലും ബിബിൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ നടനാണ് ബിബിൻ ജോസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചോക്ലേറ്റ് എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. സ്നേഹം എന്ന മ്യൂസിക് ആൽബത്തിലൂടെയൂം താരം തിളങ്ങിയിരുന്നു. സീത എന്ന സീരിയലിൽ സ്വാസികയുടെ നായകനായി രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിബിൻ മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്.

Advertisements

അതേ സമയം ഋഷി എന്ന പേര് കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ ഇപ്പോൾ ഉണ്ടാവില്ല. ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ ഋഷി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയതാണ്.

ALSO READ- ‘ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോൾ, നമുക്കൊന്നും തിരിച്ച് ചോദിക്കാൻ കഴിയില്ല’; വെളിപ്പെടുത്തി നടൻ ബൈജു

ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത് ബിബിൻ ജോസാണ്. കോളേജ് അധ്യാപകനായ ഋഷിയുടെയും എഞ്ചിനീയറിങ് വിദ്യാർഥിയായി എത്തുന്ന സൂര്യയുടേയും കഥപറയുന്ന സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. ചെറുപ്പത്തിൽ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടുപോയ ഋഷി അച്ഛന്റെ സഹോദരിക്കൊപ്പം ആണ് വളരുന്നത്. നിരവധി ആരാധകരും കൂടെവിടെ എന്ന പരമ്പരയ്ക്ക് ഉണ്ട്.

ഇപ്പോഴിതാ കൂടെവിടെ പരമ്പരയിലെ റൊമാന്റിക് ഹീറോയായ ഋഷിയുടെ യഥാർത്ഥ ജീവിതമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നല്ലൊരു ജോലി രാജിവച്ചാണ് സീരിയൽ മേഖലയിലേക്ക് താരം എത്തിയത്. ജോലി രാജിവച്ച സമയത്ത് വീട്ടിൽ ആദ്യം വലിയതോതിൽ തന്നെ പ്രശ്‌നങ്ങൾ നടന്നിരുന്നെന്നും പിന്നെ താൻ ഇതിൽ നിന്നു മാറില്ലെന്ന് അവർക്ക് മനസ്സിലായതോടെയാണ് എതിർപ്പ് ഇല്ലാതായതെന്നും താരം പറയുന്നു. ബിബിന്റെ ഭാര്യയും മക്കളും ന്യൂസിലൻഡിൽ ആണ്. വിദേശത്താണ് പഠിച്ചതും വളർന്നതുമൊക്കെ. ന്യൂസിലാൻഡിൽ ജോലി ചെയ്യുകയാണ്.

കോട്ടയംകാരനായ ബിബിൻ കുവൈറ്റുകാരിയെ സ്വന്തമാക്കിയെന്ന് പറയുന്നതാണ് ശരിയെന്നാണ് ബിബിൻ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ALSO READ- ലുങ്കിയുടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിളായി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ലേ; വീണ്ടും വ്യത്യസ്ത ലുക്കിൽ അനുശ്രീ

ആദ്യമൊക്കെ റൊമാന്റിക് സീനുകളിൽ താൻ അഭിനയിക്കുന്നത് ഭാര്യയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നെന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഭാര്യമാർ എങ്ങനെയാണ് എന്ന് ചോദിച്ച് താൻ ആശ്വസിപ്പിക്കുമായിരുന്നെന്നും താരം വെളിപ്പെടുത്തുകയാണ്.

അന്ന് ഭാര്യ തന്റെ അഭിനയവുമായി വലുതായി പൊരുത്തപെട്ടിട്ടില്ല. ഇപ്പോൾ സീരിയലുകൾ ഒക്കെ കാണാറുണ്ട് സ്ഥിരമായി സീരിയലുകൾ കാണുന്ന സ്വഭാവമുള്ള ആളൊന്നുമല്ല. കാര്യങ്ങളൊക്കെ അവൾക്ക് നന്നായി മനസ്സിലാകും. വ്യക്തിജീവിതവും കരിയറുമായി കൂട്ടിയിണക്കുന്ന ഒരു വ്യക്തിയല്ല. അത് എന്റെ ഭാഗ്യമാണ്. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നായി ബഹുമാനിക്കുന്നുണ്ട് എന്നും ബിബിൻ പറയുന്നുണ്ട്.

അതേസമയം, ബിബിനെന്ന താരത്തെ ബിഗ് സ്‌ക്രീനിൽ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് ബിബിൻ. പോസ്റ്റുകളെല്ലാം വൈറലാണ്.

Advertisement