കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും എന്നാൽ യഥാർത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവർക്കും അത്ര പരിചിതമല്ല. ആദ്യ ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ.
ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭർത്താവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളിൽ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് പ്രിയപ്പട്ടതാണ്.

ശരണ്യ പുതുതായി പങ്കുവെച്ച വിഡിയോ ഹോം ടൂർ ആണ്. തന്റെ വീട് ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. വീട് എന്ന് എന്ന് പറയുന്നത് താനുമായി വല്ലാതെ അടുത്ത് കിടക്കുന്ന ഒന്നാണ് എന്നാണ് ശരണ്യ പറയുന്നത്. ജോലിത്തിരക്കുകൾ കാരണം ഭർത്താവ് ഇടക്ക് മാത്രമേ വീട്ടിലേക്ക് എത്താറുള്ളു. ബെഡ്‌റൂം ആണ് ഏറെ ഇഷ്ടമുള്ള ഇടം. താൻ കൂടുതൽ സമയവും ചിലവഴിക്കുന്നത് അവിടെയാണ് എന്നും ശരണ്യ പറയുന്നു.
ആ മുറിയിലാണ് ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാറുള്ളത്. വീട് മൊത്തത്തിൽ ആരാധകരെ കാണിക്കുന്നുണ്ട്. ഒപ്പം തന്നെ തനിക്ക് ഒരു ആരാധകൻ സമ്മാനിച്ച ഫോട്ടോ ഗിഫ്റ്റും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ശരണ്യയുടെ വീട്ടിലെ പൂജാമുറിയും ഹാളും കിച്ചണും അങ്ങനെ വീട്ടിലെ ഓരോ ഇടങ്ങളും വളരെ വ്യത്യസ്തമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. ഹാളിലാണ് ഞങ്ങൾ എല്ലാവരും ഒത്തുകൂടാറുള്ളത്. ഇവിടെ സംസാരവും കളിയും ചിരിയുമായി ഇരിക്കാറുണ്ടെന്നും പറയുന്നു. കിച്ചൻ അടുത്തായത് കൊണ്ട് തന്നെ അമ്മയ്ക്കും ഞങ്ങളുടെ കൂടെ ഇരിക്കാനും എളുപ്പമാണ് എന്നും പറയുന്നു. എന്തായാലും താരത്തിന്റെ മനോഹരമായ ഹോം ടൂർ വിശേഷങ്ങൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.
നാല് വർഷത്തോളമായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അവിടെ നിന്ന് കിട്ടിയതിന്റെ മൂന്നിരട്ടി സ്‌നേഹമാണ് ഇപ്പോൾ തനിക്ക് ലഭിക്കുന്നതെന്നും ശരണ്യ പറഞ്ഞിരുന്നു.

ബിസിനസ്സ്‌ക്കാരനും മോഡലുമൊക്കെയായ മനീഷ് ആണ് ശരണ്യയുടെ ഭർത്താവ്. ഏഷ്യനെറ്റിൽ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി ശരണ്യ ആദ്യം മനീഷിനെയും കൂട്ടി വന്നിരുന്നു. പിന്നീട് അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതിരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിലും.









