Home Entertainment Celebrities

മുഖവും മനസും ഒരേ പോലെ കുമ്മായം; മൊത്തം പുട്ടി ആണല്ലോ ചേച്ചീ്! ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടിന് നേരെ സൈബർ ആക്ര മ ണം

316

നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇയർന്നത്. ദിൽഷ വിന്നർ ആകാൻ അർഹയല്ലെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്.

തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചതോടെ എല്ലാം ഒന്ന് കെട്ടടങ്ങിയെങ്കിലും റോബിൻ-ദിൽഷ ബന്ധത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള ചർച്ചകൾ. എന്നാൽ എല്ലാ ചർച്ചകളും അവസാനിപ്പിച്ച് തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് വ്യക്തമാക്കി ദിൽഷ തന്നെ രംഗത്തെത്തി. ഒരു വീഡിയോയിലൂടെയാണ് ദിൽഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്.

Advertisements

പിന്നാലെ ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിൻ എത്തുകയും ചെയ്തു. സന്തോഷമായി ഇരിക്കൂ ദിൽഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിൻ കുറിച്ചത്. എന്നാൽ റോബിൻ ഫാൻസും ബ്ലെസ്ലി ഫാൻസും ദിൽഷയെ വെറുതെവിടുന്ന മട്ടില്ല. ദിൽഷയ്ക്ക് നേരെ ആ വിഡിയോയ്ക്ക് ശേഷം ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. റോബിൻ തന്റെ ഫാൻസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ദിൽഷയെ സ്‌നേഹിച്ചിരുന്നവരെല്ലാം വെറുത്ത മട്ടാണ്.

ALSO READ- എന്തൊരു ജെന്റിൽമാൻ! കൈയ്യിൽ തൊടാൻ വന്ന ഷാരൂഖ് പെട്ടെന്ന് നിന്നു, ഞാൻ ഒരു അന്യസ്ത്രീയാണ് എന്ന് ഓർത്തിട്ടാവാം; ബോളിവുഡ് താരത്തിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് മീര വാസുദേവ്

എന്നാൽ ഈ വിവാദങ്ങളും സൈബർ ആ ക്ര മ ണമൊന്നും താരത്തെ ഒട്ടും ബാധിച്ചിട്ടില്ല. ദിൽഷ പുതിയ വീഡിയോകളുടേയും ഫോട്ടോ ഷൂട്ടിന്റെയും തിരക്കിലാണ്. ഷോയിൽ നിന്ന് പുറത്തു വന്നതിന് ശേഷം ഉദ്ഘാടനങ്ങളുടേയും പരിപാടികളുടേയുമൊക്കെ തിരക്കുകൾ ദിൽഷയ്ക്കുമുണ്ട്.

ഇപ്പോഴിതാ ടൂൾബോക്‌സ് വെഡിംഗ്‌സിന് വേണ്ടി ദിൽഷ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ബ്രൈഡൽ ലുക്കിലാണ് താരമെത്തിയത്. അതീവ മനോഹരിയായിട്ടാണ് ദിൽഷ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇളം പച്ച നിറത്തിലെ സാരി ധരിച്ച് തിളങ്ങുകയാണ് ദിൽഷ. സഹസ്ര ബ്രൈഡൽ സ്റ്റുഡിയോ ആണ് ദിൽഷയുടെ ലുക്കിന് പിന്നിൽ. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് നവവധുവിനെ പോലെ തന്നെയാണ് ദിൽഷയുടെ ചിത്രങ്ങൾ.

ALSO READ- ‘മേടയിൽ വീട് എന്നും സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കും, ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശയായിരുന്നു അവിടെ; എംജി രാധാകൃഷ്ണന്റെ ഓർമയിൽ ജി വേണുഗോപാൽ

നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകടനമാണ് എന്നാണ് ദിൽഷ തന്റെ ചിത്രങ്ങൾക്ക് ക്യാപഷൻ നൽകിയിരിക്കുന്നത്. മുൻപും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിൽഷ പങ്കുവച്ചിരുന്നു. മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ദിൽഷ പങ്കുവച്ചിരിക്കുന്നത

എന്നാൽ ഈ ചിത്രങ്ങൾക്ക് നേരെയും വിമർശനവും സൈബർ അറ്റാ ക്കും ആരംഭിച്ചിരിക്കുകയാണ്. കിളവി ലുക്ക്. പുട്ടി കൂടിപ്പോയാലോ അമ്മച്ചി, മേക്കപ്പ് ലേശം കൂടിപ്പോയോ ചേച്ചി, പറക്കും തളികയിലെ പെണ്ണിനെ പോലെയുണ്ട്,

ഡോക്ടറിന്റെയും ബ്ലെസ്‌ലിയുടേയും പുതിയ റീൽസ് കണ്ടു കുരുപൊട്ടി ഇട്ട പോസ്റ്റാണെന്ന് ആർക്കും സംശയം ഒന്നുമില്ലല്ലല്ലോ ല്ലേ എന്നൊക്കെ പോകുന്നു കമന്റുകൾ.

കൂടാതെ, മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ ഒളിഞ്ഞു നടക്കുന്ന ചരിത്രത്തിലെ ഒരേ ഒരു ടൈറ്റിൽ വിന്നർ എന്നുമൊക്കെ വിമർശിക്കുന്നവരും കുറവല്ല. ഡോക്ടറുമായി സംസാരിക്കുമോ, എന്നിട്ട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

Advertisement