ഞാൻ ഒരു അന്യസ്ത്രീയാണ് എന്ന് ഓർത്തിട്ടാവാം കൈയ്യിൽ തൊടാൻ വന്ന ഷാരൂഖ് പെട്ടെന്ന് നിന്നു, പിന്നെ സംഭവിച്ചത്; അനുഭവം വെളിപ്പെടുത്തി മീരാ വാസുദേവ്

723

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളായ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഇഷ്ടം നേടിയെടുത്ത കഥാപാത്രമാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ സുമിത്ര. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ച പാവപ്പെട്ടൊരു വീട്ടമ്മയാണ് സുമിത്ര. നടി മീര വാസുദേവ് ആണ് സുമിത്രയായി അഭിനയിക്കുന്നത്.

കുടുംബവിളക്കിനും മുൻപ് ലേഖ എന്ന വീട്ടമ്മയുടെ കഥാപാത്രത്തിലൂടെ മീര മലയാളികളുടെ ഇഷ്ടം നേടി എടുത്തിരുന്നു. മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം മീര പല ഭാഷകളിലേക്കും അഭിനയിക്കാൻ പോയി. ശേഷം വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും മാറി നിൽക്കുകയും ആയിരുന്നു.

Advertisements

പിന്നീട് വിവാഹോ മോചനത്തിന് ശേഷം തിരിച്ച് വന്ന് സീരിയലിൽ സജീവമാവുകയായിരുന്നു താരം. ഇപ്പോഴിതാ റെഡ് കാർപെറ്റ് എന്ന ഷോയിൽ എത്തിയപ്പോൾ ഷാരൂഖ് ഖാന് ഒപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറയുകയാണ് മീര വാസുദേവ്.

ALSO READ- ‘മേടയിൽ വീട് എന്നും സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കും, ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശയായിരുന്നു അവിടെ; എംജി രാധാകൃഷ്ണന്റെ ഓർമയിൽ ജി വേണുഗോപാൽ

ഒരു പരസ്യ ചിത്രത്തിൽ ആണ് ഞാൻ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചതെന്നും സെറ്റിൽ അദ്ദേഹം വന്ന് കഴിഞ്ഞാൽ ഒരു വല്ലാത്ത വൈബ് ആണെന്നും മീര വാസുദേവ് പറയുന്നു. സെറ്റിലുള്ള എല്ലാവരും ഷാരൂഖ് ഖാൻ വന്നെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയപ്പോഴാണ് നോക്കുന്നത്. അദ്ദേഹം എന്റെ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും അതിന്റെ ഒരു തലക്കനവും ഇല്ലാത്ത നടനാണ് അദ്ദേഹം.

ഒരു നടൻ എന്നാൽ എങ്ങിനെ ആയിരിക്കണം എന്ന് ഞാൻ കണ്ട് പഠിക്കുകയായിരുന്നു. അത് പോലെ തന്നെയാണ് തന്മാത്രയിൽ മോഹൻലാൽ സാറിന് ഒപ്പം അഭിനയിക്കുമ്പോഴും. ഇവരെയൊക്കെ കണ്ടാണ് ഞാൻ അഭിനയം പഠിച്ചത്
പരസ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരേ ഡയലോഗ് മുപ്പതോളം മോഡുലേഷനിൽ ഷാരൂഖ് ജി ആവർത്തിച്ച് പറയുന്നത് ഞാൻ നേരിൽ കണ്ടു. പക്ഷെ ഒറ്റ തവണ പോലും അതിന് മടി കാണിച്ചിട്ടില്ല.

ALSO READ-പെർഫക്ട് മാച്ച് ലുക്കിൽ അമൃത സുരേഷും ഗോപി സുന്ദറും; തേവരെ കണ്ട് തൊഴുതു മടങ്ങുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ

ഷാരൂഖ് ജിയ്ക്ക് ഞാൻ സെറ്റിൽ കൊണ്ടുപോയ സ്പിരിച്വൽ പുസ്തകം എടുത്തു വായിക്കാനായി കൊണ്ടുപോയ സംഭവവും മീര പങ്കുവെയ്ക്കുന്നുണ്ട്. പുസ്തകം വായിക്കുന്നതിന് ഇടയിൽ ഷോട്ട് വന്നപ്പോൾ പുസ്തകം അവിടെ വെച്ചുപോയി. തിരിച്ചു വന്ന് നോക്കിയപ്പോൾ പുസ്തകം ഇല്ല. ഞാൻ എന്റെ പുസ്തകത്തിനായി തിരയുമ്പോൾ, ഒരു സോറി പറഞ്ഞുകൊണ്ട് ഷാരൂഖ് ജി എനിക്ക് ആ പുസ്തകം തിരികെ തന്നുവെന്നും ‘ക്ഷമിക്കണം നിങ്ങളുടെ അനുവാദം കൂടാതെയാണ് ഞാൻ എടുത്തത്’ എന്ന് പറഞ്ഞെന്നും തതാരം വെളിപ്പെടുത്തുന്നു.

അവിടെ വച്ചാണ് ഞങ്ങൾ കുറച്ച് നേരം സംസാരിച്ചത്. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദുമത വിശ്വാസിയാണെന്ന്. ‘ഇത്തരം എല്ലാ വിശ്വാസങ്ങളും വീട്ടിലും ഉണ്ട്. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നിങ്ങളുടെ കൈയ്യിൽ ധരിച്ചിരിയ്ക്കുന്ന ബ്രേസിലേറ്റ് നോക്കൂ, അതിൽ എഴുതിയിരിക്കുന്ന ‘ഓം’ തിരിച്ച് വച്ചാൽ അള്ളാഹു എന്നാണ് വായിക്കുന്നത്’ എന്ന് ഷാരൂഖ് പറഞ്ഞു. എനിക്ക് അത് പുതിയൊരു അറിവായിരുന്നു.

തുടർന്ന്, കൈയ്യിൽ കെട്ടിയ ബ്രേസിലേറ്റിന് വേണ്ടി അദ്ദേഹം എന്റെ കൈ പിടിക്കാനായി വന്നിരുന്നു, പെട്ടന്ന് എന്തോ ഓർത്ത് നിന്നു. ഞാൻ ഒരു അന്യ സ്ത്രീയാണ് എന്ന ബോധമാവാം അദ്ദേഹത്തെ അങ്ങനെ പിടിച്ചു നിർത്തിയത്. എനിക്ക് ആ നിമിഷം ഷാരൂഖ് ജിയെ ഓർത്ത് വല്ലാത്ത അഭിമാനം തോന്നി. എന്തൊരു ജെന്റിൽമാൻ ആണ് ഇദ്ദേഹം എന്ന്. ഒരു സ്ത്രീയെ സംബന്ധിച്ച് അവൾക്ക് ഏറ്റവും ബഹുമാനം ഒരു ആണിനോട് തോന്നുന്നത് അത്തരം സന്ദർഭങ്ങളിലാണെന്നും മീര പറഞ്ഞു

Advertisement