പെർഫക്ട് മാച്ച് ലുക്കിൽ അമൃത സുരേഷും ഗോപി സുന്ദറും; തേവരെ കണ്ട് തൊഴുതു മടങ്ങുന്ന ചിത്രം ഏറ്റെടുത്ത് ആരാധകർ

78

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യൽമീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങൾ കത്തിച്ചും താരങ്ങൾക്ക് ആശംസകൾ നേർന്നും എല്ലായ്‌പ്പോഴും സോഷ്യൽമീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്. ചിത്രങ്ങളും വിശേഷങ്ങളും മുറപോലെ സോഷ്യൽമീഡിയയിലൂടെ പങ്കുവെയയ്ക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഇരുവരും ക്ഷേത്രത്തിൽ പോയി തിരിച്ചുവരുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്തു പോസ്റ്റ് ചെയ്താലും അത് വൈറലാകുന്ന താരങ്ങളുടെ ഈ ചിത്രവും വൈറലായിരിക്കുകയാണ്.

Advertisements

ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഫോട്ടോ കണ്ടാൽ പെർഫെക്ട് മാച്ച് എന്ന് അല്ലാതെ ഒന്നും പറയാൻ സാധിയ്ക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരുടെയും ജോഡി അപാരമാണെന്നും പെർഫെക്ട് മാച്ച് ആണെന്നുമൊക്കെയാണ് പ്രശംസകൾ.

ALSO READ- ‘ഒരു കാര്യം പറയാം, രഹസ്യമാ, എനിക്കൊരു കാമുകനുണ്ട്!’, അമൃത നായര്‍ പറയുന്നു, ആകാംഷയോടെ ആരാധകര്‍

വെള്ള ഷർട്ടും മുണ്ടും ആണ് ഗോപി സുന്ദർ ധരിച്ചിരിയ്ക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് അമൃതയുടെ വേഷം. അമൃത തലയിൽ മുല്ലപ്പൂവ് എല്ലാം ചൂടി, ഗോപി സുന്ദറിനോട് ചേർന്ന് നിൽക്കുന്ന ഫോട്ടോ നിറചിരിയിലാണ് പകർത്തിയിരിക്കുന്നത്. തേവരെ തൊഴുതു എന്ന് സൂചിപ്പിയ്ക്കുന്നതാണ് ക്യാപ്ഷൻ. ഒന്നിച്ച ശേഷം ഗോപി സുന്ദറും അമൃത സുരേഷും ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ തിരക്കുകളിലാണ്. ഗുരുവായൂരും പളനിയിലും തിരുപ്പതിയും എല്ലാം പോയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

ആദ്യമൊക്കെ പ്രണയ വെളിപ്പെടുത്തിയ ഉടനെ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് നേരെ എല്ലാം വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. താരങ്ങളെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് നല്ല രീതിയിൽ കമന്റ് ചെയ്യുന്നവരാണ് കൂടുതൽ. മേയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നിരിയ്ക്കുന്ന കമന്റുകൾ.

ALSO READ-ഇത് നടക്കില്ല, മര്യാദക്ക് ഇറങ്ങി പൊക്കോ, എന്ത് കണ്ടിട്ടാണ് സ്‌നേഹിച്ചത്, രണ്ടാംഭാര്യ മഷൂറയുടെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ബഷീര്‍ ബഷി

ഞങ്ങൾ രണ്ട് പേരുടെയും ഒന്നു ചേരൽ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയാണ്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആൽബങ്ങളും സ്റ്റേജ് ഷോകളും എല്ലാം അണിയറയിൽ ഒരുങ്ങുകയാണ്.

Advertisement