‘ഒരു കാര്യം പറയാം, രഹസ്യമാ, എനിക്കൊരു കാമുകനുണ്ട്!’, അമൃത നായര്‍ പറയുന്നു, ആകാംഷയോടെ ആരാധകര്‍

90

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

Advertisements

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Also Read: ഇത് നടക്കില്ല, മര്യാദക്ക് ഇറങ്ങി പൊക്കോ, എന്ത് കണ്ടിട്ടാണ് സ്‌നേഹിച്ചത്, രണ്ടാംഭാര്യ മഷൂറയുടെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ബഷീര്‍ ബഷി

അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. അതിനിടെ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഫാട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ച ക്യാപ്ഷന്‍ ശ്രദ്ധേയമായിരുന്നു. ‘ഒരിക്കല്‍ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു പ്രാണന്‍ പോലെ പ്രീയപ്പെട്ടതാകുന്നു’ എന്നായിരുന്നു ക്യാപ്ഷന്‍.

എന്നാല്‍ ഈ ഫോട്ടോ ഷൂട്ടിന്റെ ക്യാപ്ഷന്‍ മാത്രമല്ലെന്നും അടുത്തിടെയായി താരം പങ്കുവയ്ക്കുന്ന എല്ലാത്തിലും ഒരു പ്രണയം മണക്കുന്നുണ്ടെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. സോഷ്യല്‍മീഡിയയില്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച രണ്ട് റീല്‍ വീഡിയോസിലും അമൃത പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്.

അമൃത പങ്കുവെച്ച റീല്‍സില്‍ ഒന്ന് ഒരു റൊമാന്റിക് പാട്ട് ആണ്. മറ്റൊന്ന് ഒരു റൊമാന്റിക് ഡയലോഗും. ‘എനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ. ഞാന് ഒരാളെ പ്രണയിച്ചാല്‍ എന്താ കുഴപ്പം. എന്നാല്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാം. രഹസ്യമാ, എനിക്കൊരുാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്, നീ ആരോടും പറയണ്ട’ എന്നാണ് എനിക്കൊരു കാമുകനുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. രണ്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

Advertisement