ഗർഭിണി ആയിരുന്നപ്പോൾ മാങ്ങാ മത്തിക്കറി വരെ ഉണ്ടാക്കി തന്നയാളാണ് ഭർത്താവ്; മകൾ ഒരു ബുദ്ധിജീവിയാണ് പത്തുവയസിനിടെ ആറ് പുസ്തകങ്ങളെഴുതി: ശ്വേത മേനോൻ

597

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ടിട്ടുള്ള നടി ഇപ്പോൾ മിനി സ്‌ക്രീനിലും സജീവമാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ ആയിരുന്നു ശ്വേതാ മോനോൻ അരങ്ങേറ്റം.

അതേ പോലെ ജനപ്രിയ നായകൻ ദിലീപ് നായകൻ ആയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന നിത്യ തമിഴ് സീരിയലുകളുലം മലയാളം ടിവി ഷോകളിലും എല്ലാം സജിവമായിരുന്നു.

Advertisements

ഇപ്പോഴിതാ ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന പുതിയ സിനിമ തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താനിയിരിക്കുകയാണ്. നിത്യാ ദാസിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയാണ് പള്ളിമണി. ഇതിനിടെ ശ്വേത നൽകിയ അഭിമുഖം വൈറലാവുകയാണ് ഇപ്പോൾ.

ALSO READ- എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ്; ഭാവനയുടെ പുതിയ ചിത്രത്തിന് റിവ്യൂ എഴുതി ഋഷിരാജ് സിംഗ്

തനിക്ക് ആങ്കറിംഗ് ഏറെ ഇഷ്ടമാണെന്നും ഇനിയും ആങ്കറിങ്ങിലേക്ക് വരുമെന്നുമാണ് ശ്വേത മേനോൻ പറയുന്നത്. എനിക്ക് ഏതൊരു ഓഫർ വന്നാലും ഞാൻ അത് ആലോചിച്ചശേഷം എടുക്കും. ആങ്കറിങ് എന്ന് പറഞ്ഞാൽ റിയൽ ശ്വേതയാണ്. സിനിമ എന്ന് പറഞ്ഞാൽ ശ്വേത അല്ലെന്നാണ് താരത്തിന്റെ മറുപടി.

സിനിമയിൽ താൻ ഒരു കഥാപാത്രം ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ആങ്കറിങ് ഏറ്റെടുക്കും. എന്റെ ഭർത്താവിന്റെ ഫുൾ സപ്പോർട്ട് കിട്ടുന്നുണ്ട്. പൂർണമായും പിന്തുണക്കുന്ന ആളാണ് ഭർത്താവ്. ഞാൻ അതിൽ വളരെ ഭാഗ്യവതിയും ആണ്. എന്നെ എന്റെ അച്ഛനും അമ്മയും പാമ്പെർ ചെയ്തതിന്റെ ഇരട്ടിയാണ് അദ്ദേഹം എന്നെ പാമ്പെർ ചെയ്യുന്നതെന്നും ശ്വേത മേനോൻ പറയുകയാണ്.

ALSO READ- വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ പേടിയാണ്; സോഷ്യൽമീഡിയ നോട്ടമിട്ടിരിക്കുകയാണ്; നാട്ടുകാർക്കാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും അഭിരാമി സുരേഷ്

എന്തിനും ഫ്രീഡം ഉണ്ടെനിക്ക്. എന്നാലത് മിസ് യൂസ് ചെയ്യാൻ പാടില്ല. ഭർത്താവ് ഫ്രീഡം തരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ തലയിലെല്ലാം ഇട്ടിട്ട് വിട്ടുപോകാൻ നമുക്ക് ആകില്ലെന്നാണ് ശ്വേത പറയുന്നത്. നമുക്കും ഉത്തരവാദിത്വങ്ങൾ ഉണ്ട്. ഞാൻ അമ്മയാണ്, ഭാര്യയാണ്, മോളാണ്, അപ്പോൾ അതിന്റേതായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. സ്വാതന്ത്ര്യം ഒന്നും മിസ് യൂസ് ചെയ്യാൻ ഞാൻ നിൽക്കാറില്ലെന്നും ശ്വേത വിശദീകരിക്കുന്നു.

ആകെ മടി പിടിച്ചിരിക്കുമ്പോൾ ഒരു കോഫി ഇട്ടു തരാമോ എന്ന് ചോദിച്ചാൽ ഉറപ്പായും കൊണ്ട് തരുന്ന ആളാണ് ഭർത്താവ് ശ്രീ. ഗർഭിണി ആയിരുന്നപ്പോൾ ശ്രീ എന്നെ അത്രയും നോക്കിയാ ആളാണ്. മാങ്ങാ മത്തിക്കറി ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും എനിക്ക് എന്തൊക്കെ വേണമായിരുന്നോ അതൊക്കെ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു.

അന്നൊക്കെ നാടൻ വിഭവങ്ങൾ ആയിരുന്നു ശ്രീ ചെയ്തത്. ടിപ്പിക്കൽ നാടൻ സദ്യ ഉണ്ടാക്കി തരാൻ ശ്രീക്ക് അറിയാം. രണ്ടുദിവസം ശ്രീ കുക്ക് ചെയ്താൽ അടുത്ത രണ്ടുദിവസം ഞാൻ കുക്ക് ചെയ്യും. രണ്ടുദിവസം ശ്രീ പാത്രം കഴുകിയാൽ പിന്നത്തെ ദിവസങ്ങൾ ഞാൻ ചെയ്യും. നമ്മൾ ഗിവ് ആൻഡ് ടേക്ക് പോളിസിയാണ് ഫോളോ ചെയ്യുന്നതെന്നും ശ്വേത വിശദീകരിച്ചു.

ഇപ്പോൾ മകൾക്ക് പത്തുവയസ്സായി, അഞ്ചാം ക്ളാസിൽ ആണ്. ആറു ബുക്ക്‌സ് ഈ സമയത്തിൽ എഴുതിയിട്ടുണ്ട്. ശ്രീയുടെ അപ്പൂപ്പൻ വള്ളത്തോളിന്റെയും, എന്റെ അച്ഛന്റെയും ഒക്കെ കഴിവാണ് എന്ന് തോന്നുന്നു അവൾക്ക് എഴുതാൻ വളരെ ഇഷ്ടമാണ്. ഒരു ബുദ്ധിജീവിയാണെന്നും താരം മനസ് തുറക്കുകയാണ്.

Advertisement