‘ആ സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാന്‍ പറ്റില്ല; വഴക്കടിക്കുന്നത് ഈ ഒരൊറ്റ കാര്യത്തിന്!’; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് സിദ്ധിഖ്

44

മലയാളത്തിലെ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് ഗരുഡന്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സുരോഷ് ഗോപിക്ക് ഒപ്പം ഈ സിനിമയില്‍ സിദ്ധിഖും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മൂവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരുഡന്‍.

സിദ്ധിഖ് സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിക്കിടെ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തങ്ങളിരുവരും ഏതാണ്ട് ഒരേ സമയത്ത് സിനിമയില്‍ വന്നതാണെന്ന് സിദ്ധിഖ് പറയുന്നു.

Advertisements

‘സുരേഷ് രാജാവിന്റെ മകന്‍ എന്ന സിനിമ കഴിഞ്ഞതോടെ ഞാനും സിനിമയിലെത്തി. അന്ന് തൊട്ട് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നതാണ്. ന്യൂഡല്‍ഹിയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും നിങ്ങളോട് പറയാന്‍ പറ്റില്ല.’

ALSO READ- കോളിവുഡിലെ എക്കാലത്തേയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് പൊട്ടിച്ച് ലിയോ! വിജയ് ഇത്തവണ പിന്നിലാക്കിയത് ഷാരൂഖ് ഖാനേയും

‘അത്രയ്ക്ക് അടുപ്പവും സ്‌നേഹവുമുള്ള സുഹൃത്താണ് സുരേഷ്. അന്നും ഇന്നും ആ ബന്ധം അതേപടി നിലനില്‍ക്കുന്നു. സിനിമയില്‍ നിന്ന് ഇടയ്ക്കിടക്ക് വിട്ടു മാറി നില്‍ക്കുമ്പോള്‍ മാത്രമാണ് ഞാന്‍ വഴക്കുണ്ടാക്കുന്നത്.’- എന്നും സിദ്ധിഖ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞു.

കൂടാതെ താനും ബിജുവും തമ്മിലും നല്ലയൊരു സൗഹൃദമുണ്ടെന്നും തങ്ങളെക്കാള്‍ അല്പം ജൂനിയറാണ് ബിജുവെന്നും സിദ്ധിഖ് പറയുന്നു. ‘ബിജുവിന്റെ തമാശ പറച്ചിലും മറ്റും എന്നിക്കൊരുപാടു ഇഷ്ടമാണ്. എപ്പോഴും ആഗ്രഹിക്കുന്ന ഒരു കമ്പനിയാണ് ബിജുവിന്റേത്.’- എന്നാണ് സൗഹൃദത്തെ കുറിച്ച് സിദ്ധിഖ് പറയുന്നത്.

ALSO READ- ആദ്യം ലിയോ അത് കഴിഞ്ഞിട്ട് മതി വിവാഹം; തിയേറ്ററില്‍ എത്തി വിവാഹം കഴിച്ചു വിജയ് ആരാധകന്‍

ഗരുഡന്‍ ഒരു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഞങ്ങള്‍ അഭിനയിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുമ്പോഴും നല്ല കഥ ലഭിക്കുമ്പോഴുമൊക്കെയാണ് നമുക്ക് സിനിമയോട് ഒരു മോഹം തോന്നുന്നത്. ഇതില്‍ ഒരു വക്കീല്‍ കഥാപാത്രമാണ്.

നേരത്തെയും ഞാന്‍ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, ഈ സിനിമയുടെ അവതരണം നമ്മളെ മോഹിപ്പിക്കുന്ന തരത്തിലാണ്. എന്തായാലും ഇത് ഒരു പുതിയ അനുഭവമായിരിക്കുമെന്നും സിനിമയെ കുറിച്ച് വിശദീകരിച്ചു.

ഗരുഡന്‍ സിനിമ പുറത്തെത്തിയ റിപ്പോര്‍ട്ട് പ്രകാരം ഒരു ലീഗല്‍ ത്രില്ലര്‍ ചിത്രമാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

Advertisement