35 ലക്ഷത്തിന്റെ തട്ടിപ്പ് കേസ്; പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ നിന്നും പോയ താരം; ഇന്ന് മൂന്ന് മക്കൾക്കൊപ്പം ജീവിതം; ആരാധകരുടെ പ്രിയങ്കരി സിന്ധു മേനോന്റെ ജീവിതം ഇന്നിങ്ങനെ

3994

ഒരു കാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന മുൻനിര നടിയായിരുന്നു സിന്ധു മേനോൻ. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെ ആയിരുന്നു. ബാലതാരമായിട്ടായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.

ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിൽ ആയിരുന്നു സിന്ധു മേനോൻ ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുളള സിന്ധു മേനോൻ 1994 ൽ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

നായകയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയു സിനികളിൽ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി.

ALSO READ- അടുത്തിടെ രണ്ട് കല്യാണാലോചന വന്നു; ഒരാൾ എക്സ് മിലിട്ടറി; താൽപര്യമില്ലെന്ന് പറഞ്ഞു, ഇനിയുള്ള ജീവിതം അമ്മയ്ക്ക് ഒപ്പം: കുളപ്പുള്ളി ലീല

2001ൽ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമൻ എന്നസൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോൻ മലയാളത്തിൽ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളിൽ ഗംഭീര വിജയമായിരുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.

സിദ്ദിഖ്, കവിയൂർ പൊന്നമ്മ, ബാബു ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ഉത്തമിനിൽ മികച്ച പ്രകടനം ആയിരുന്നു സിന്ധു മേനോൻ കാഴ്ച്ചവെച്ചിരിക്കുന്നത്. മലയാളികൾ ഇരു കയ്യും നീട്ടിയാണ് താരത്തേയും സിനിമയേയും സ്വീകരിച്ചത്.

പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മിസ്റ്റർ ബ്രഹ്‌മചാരി, മഞ്ചാടി കുരു. രഹസ്യ പോലീസ്, വേഷം, രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം, പതാക, പുലിന്മം, ഭാര്യ ഒന്ന് മക്കൾ മൂന്ന്, ട്വന്റി ട്വന്റി, താവളം, ആണ്ടവൻ, പകൽ നക്ഷത്രങ്ങൾ, ആയൂർ രേഖ,സ്‌കെച്, ഡിറ്റക്ടിവ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സിന്ധുമേനോൻ വേഷമിട്ടിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവഹിതയായ താരം സിനിമകളിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തു.2003 ഏപ്രിൽ 25നാണ് സിന്ധു മേനോൻ ആന്ധ്ര സ്വദേശിയും ഐടി പ്രൊഫഷനിലുമായ ഡൊമിനിക് പ്രഭുവിനെ വിവാഹം ചെയ്തത്. ദമ്പതികൾ യുകെയിലാണ് താമസിക്കുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്നു മക്കളാണ് താരത്തിനുള്ളത്.

ALSO READ-അ ശ്ലീ ല ചിത്രമുണ്ടാക്കാൻ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് ജയിലിലായ ശിൽപ ഷെട്ടിയുടെ ഭർത്താവ്; ഒടുവിൽ ജയിൽ അനുഭവങ്ങൾ സിനിമയാക്കാൻ ഒരുങ്ങി രാജ് കുന്ദ്ര

കുട്ടിക്കാലം മുതൽ ഭരതനാട്യം അഭിച്ചിരുന്ന സിന്ധു മേനോൻ അഭിനയത്തിന് ഒപ്പം നൃത്തത്തിനും ഇടവേള നൽകിയിരിക്കുകയായിരുന്നു. ഇതിനിടെ, 2018 ലാണ് സിന്ധുവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് വന്നത്.

താരവും സഹോദരനും ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 36 ലക്ഷം രൂപ വാഹന വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ബംഗളൂരു പോലീസ് കേ സെ ടുത്തത്. ഈ കേസിനെ തുടർന്നുണ്ടായ വാർത്തകൾക്കും വിവാദങ്ങളും താരത്തെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നും അപ്രത്യക്ഷയാക്കിയിരുന്നു.

പിന്നീട് ഈ കേസിൽ സിന്ധുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടക്കുന്നതായി പോലീസ് അറിയിച്ചിരുന്നു. അതേസമയം ഇപ്പോൾ സിനിമയിലോ അഭിനയത്തിലോ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ സിന്ധു മേനോൻ കുടുംബ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവയ്ക്കൽ പതിവാണ്.

താരം ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും റീൽസ് വീഡിയോകളും എല്ലാം വളരെ വേഗത്തിൽ വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ സിന്ധു പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മക്കൾക്ക് ഒപ്പമുള്ള ഫോട്ടോയാണ് പങ്കിട്ടിരിക്കുന്നത്. സാരിയിൽ അതിസുന്ദരിയായാണ് താരത്തെ കാണാനാവുന്നത്. കുറച്ച് തടി വെച്ചു എന്നതല്ലാതെ ആ ചിരിയൊക്കെ പഴയതുപോലെ തന്നെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ പുതിയ ചിത്രത്തിനു താഴെ പഴയ സിന്ധു തന്നെയാണോ ഇത് എന്ന് ചോദിക്കുന്നവരുമുണ്ട്.

ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement