അടുത്തിടെ രണ്ട് കല്യാണാലോചന വന്നു; ഒരാൾ എക്സ് മിലിട്ടറി; താൽപര്യമില്ലെന്ന് പറഞ്ഞു, ഇനിയുള്ള ജീവിതം അമ്മയ്ക്ക് ഒപ്പം: കുളപ്പുള്ളി ലീല

1429

മലയാള സിനിമകളിലെ വ്യത്യസ്തമായ അമ്മ വേഷങ്ങളിലും അമ്മായിയമ്മ, വയോധിക വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കുളപ്പുള്ളി ലീല. ക്ഷിപ്ര കോപിയായ വായിൽ തെറി മാത്രം നിറയുന്ന അമ്മ വേഷങ്ങളിൽ കുളപ്പുള്ളി ലീല മലയാളികൾക്ക് സുപരിചിതയാണ്. പുലിവാൽ കല്യാണത്തിലേയും കസ്തൂരിമാനിലേയും ദേഷ്യക്കാരിയായ സ്ത്രീയുടെ വേഷത്തിലെത്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.

മലയാളത്തിന് പുറമെ തമിഴിലെ സൂപ്പർതാര ചിത്രങ്ങളിലും മികവ് കാണിച്ച കുളപ്പുള്ളി ലീല തന്റെ അഭിനയ ജീവിതത്തിലെ ഉയരങ്ങളിലാണെങ്കിലും തേടി വരുന്ന സങ്കടങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.

Advertisements

താൻ ഒരു കുഗ്രാമത്തിലായിരുന്നു താൻ ജനിച്ചത്. ചെറുപ്പകാലം തന്നെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. സിനിമയിലേയ്ക്ക് എത്തിപ്പെടാൻ സാധിക്കുമെന്നു ഒരിക്കലും കരുതിയ ആളല്ല താൻ. കാരണം സിനിമ ഒന്നും ഞാൻ കാണാറില്ലായിരുന്നുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. തന്റെ അമ്മയ്ക്ക് കലയോട് താൽപര്യം ഉണ്ടായിരുന്നെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാൻ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈ കൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാൻ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാൽ ഞാൻ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.

ALSO READ- അ ശ്ലീ ല ചിത്രമുണ്ടാക്കാൻ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് ജയിലിലായ ശിൽപ ഷെട്ടിയുടെ ഭർത്താവ്; ഒടുവിൽ ജയിൽ അനുഭവങ്ങൾ സിനിമയാക്കാൻ ഒരുങ്ങി രാജ് കുന്ദ്ര

അമ്മയെക്കുറിച്ച് ഒരു പാട്ട് താൻ എഴുതിയിരുന്നു. അത് മൂളിയപ്പോൾ അമ്മ കൈവിരലുകൾ കൊണ്ട് താളം പിടിക്കുന്നത് കണ്ടു. കച്ചേരി പഠിച്ചവർ താളം പിടിക്കുന്നത് വളരെ വ്യത്യസ്തമാണ്. അപ്പോഴാണ് അമ്മയോട് കച്ചേരി പഠിച്ചോ എന്ന് ചോദിച്ചപ്പോൽ ഉവ്വ് എന്ന് പറഞ്ഞു. ‘ഞാൻ നായർ ജാതിയാണ്. അത് കൊണ്ട് തന്നെ പുറത്തിറങ്ങി ജോലി ചെയ്യുന്നത് അന്ന് ആരും പിന്തുണച്ചിരുന്നില്ല. അന്ന് നാടകത്തിൽ ഞാൻ അഭിനയിക്കുന്നത് ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ എന്റെ അമ്മ എല്ലാ കാര്യത്തിലും എനിക്ക് പിന്തുണ തന്നിരുന്നു എന്നും കുളപ്പുള്ളി ലീല പറയുന്നു.

തന്റെ വിവാഹം 16ാമത്തെ വയസിലായിരുന്നു. ഭർത്താവിന്റെ സ്വഭാവം വെട്ടൊന്ന് മുറി രണ്ട് വിധമായിരുന്നു. എങ്കിലും നാടകങ്ങൾ ചെയ്യുമ്പോള് കൂടെ വരും. സ്‌ക്രിപ്റ്റ് ഒക്കെ ഴുതുന്ന ആളായിരുന്നു ഭർത്താവെന്നും താരം പറയുന്നു. പുള്ളിയുടെ സഹോദരിയാണ് കുട്ട്യേടത്തി വിലാസിനി. ഞങ്ങൾ ഒരു സ്‌ക്രിപ്റ്റ് കൊടുക്കാനായി ചെന്നൈയിൽ പോയിരുന്നു. കാണാനുദ്ദേശിച്ച ആളെ കണ്ടിരുന്നില്ലെന്നും ലീല പറയുന്നു. പിന്നീട് ചെന്നൈയിൽ വീടെടുത്ത് കുറച്ചുകാലം താമസിച്ചിരുന്നു.

ALSO READ- വലിയ ഡാൻസർ എന്ന അഹങ്കാരം; പ്രഭുദേവയുടെ പെരുമാറ്റം ഇഷ്ടമായില്ല; ആ ദേഷ്യത്തിലാണ് ആ പാട്ടിൽ അഭിനയിച്ചത്; പക്ഷെ പാട്ട് വൻ ഹിറ്റായെന്ന് നടി മധുബാല

അന്ന് തൃശ്ശൂർ, കുളപ്പുള്ളി എന്നെഴുതി നറുക്കിടുകയായിരുന്നു. അങ്ങനെയാണ് കുളപ്പുള്ളിയിൽ എത്തുന്നത്. കുളപ്പുള്ളിയായിരുന്നു വന്നത്. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മാടമ്പ് അനിയൻ തിരുമേനിയാണ് റേഡിയോ ഓഡിഷന് പോവാനായി പറഞ്ഞത്. പുള്ളിയായിരുന്നു അപേക്ഷ അയച്ചത്. ഓഡിഷൻ പാസായെന്ന് പറഞ്ഞ് കത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ നാടകം കിട്ടിയിരുന്നു. ലീല കൃഷ്ണകുമാർ എന്ന പേരായിരുന്നു ഞാൻ കൊടുത്തത്. വന്നതോ കുളപ്പുള്ളി ലീല എന്നും തനിക്ക് പേര് കിട്ടിയതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ.

ഇപ്പോഴിതാ, തനിക്ക് അടുത്തിടെ തനിക്ക് രണ്ട് കല്യാണാലോചന വന്നിരുന്നെന്ന് പറയുകയാണ് കുളപ്പുള്ളി ലീല. വന്ന വിവാഹാലോചനയിൽ ഒരാൾ എക്സ് മിലിട്ടറിയായിരുന്നു. ഞാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഇനിയുള്ള ജീവിതം അമ്മയ്ക്കൊപ്പം അതാണ് എന്റെ തീരുമാനമെന്നും കുളപ്പുള്ളി ലീല വിശദീകരിച്ചു.

ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement