12 വയസ്സിന്റെ വ്യത്യാസം, ഗോപി സുന്ദറിനെ പരിചയപ്പെട്ടത് 19ാമത്തെ വയസ്സില്‍, തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് അദ്ദേഹമാണെന്ന് അഭയ ഹിരണ്‍മയി!

4318

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്‍മയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു.

അഭയ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിനിടെയായിരുന്നു. തങ്ങളുടെ ലിവിങ് ടുഗദര്‍ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവര്‍ഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിയുടെ ഒരു അഭിമുഖം ഇന്ന് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

Advertisements

തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടതെന്ന് അഭയ പറയുന്നു. തന്റെ പാര്‍ടണര്‍ ഗോപി സുന്ദറായിരുന്നു എന്ന് പറഞ്ഞായിരുന്നു അഭയ സാര്‍കിന് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഗോപി സുന്ദറുമായി 12 വയസ്സിന്റെ വ്യത്യാസമാണ് അഭയയ്ക്കുള്ളത്.

Also Read: തന്റെ മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ , കണ്ണുതള്ളി ആരാധകര്‍

2008 മുതല്‍ 2019 വരെ ഗോപി സുന്ദറും അഭയയും പൊതു ഇടങ്ങളില്‍ എത്തിയിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എട്ട് വര്‍ഷമായി വിവാഹിതനായ ഒരു പുരുഷനുമായി ഒന്നിച്ച് താമസിക്കുകയാണെന്നായിരുന്നു അഭയ പറഞ്ഞിരുന്നത്.

പിന്നാലെ അഭയ തന്നെ ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി. ഏറെ കാലം ഒന്നിച്ച് ജീവിച്ചതിന് പിന്നാലെ 2022 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഗോപി സുന്ദര്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അതിനിടെ ഗോപി സുന്ദറും അഭയയും തമ്മിലുള്ള ബന്ധത്തിലെന്താണ് സംഭവിച്ചതെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. എന്നാല്‍ അഭയ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യത്തിനെല്ലാം പ്രത്യേകിച്ചൊന്നുമില്ലെന്നായിരുന്നു അഭയയുടെ മറുപടി.

ഗായിക അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് ഗോപി സുന്ദറും ഒന്നും പ്രതികരിച്ചിരുന്നില്ല. ഇന്ന് പരിപാടികളും മറ്റുമായി തിരക്കിലാണ് അഭയ ഇപ്പോള്‍. അമൃത സുരേഷുമൊത്തുള്ള ജീവിതം ആരംഭിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ഇരുവരും വിവാഹിതരായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Advertisement