Home Entertainment Celebrities

‘ചുരിദാര്‍ ഇടണമെങ്കില്‍ വാങ്ങി തരണമെന്ന് പറഞ്ഞതോടെ തുടങ്ങിയ ബന്ധം; അവസരങ്ങളെല്ലാം ആ ഒരു കാരണം കൊണ്ട് നഷ്ടമായി, ഇടവേള എടുക്കേണ്ടി വന്നതിനെ കുറിച്ച് സിനി വര്‍ഗീസ്

479

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സിനി വര്‍ഗീസ്. ഇതിനോടകം നിരവധി സീരിയലുകളിലാണ് സിനി അഭിനയിച്ചത്. അതുപോലെ തന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്.

വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ നടി ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രണയവിവാഹമായിരുന്നുവെന്നും ആന്റണിയുമായുള്ള വിവാഹശേഷവും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും താരം പറയുന്നു.

Advertisements

”മുന്നാട് പീപ്പിള്‍സ് കോളേജിലായിരുന്നു ഞങ്ങള്‍ ഇരുവരും പഠിച്ചിരുന്നത്. അപ്പോള്‍ ആന്റണി ചേട്ടന്‍ എന്റെ സീനിയര്‍ ആയിരുന്നു. ബികോം പഠിച്ചിരുന്ന കാലത്ത് അവിടുത്തെ കുട്ടികളെല്ലാം ചുരിദാറും ഷാളും ധരിച്ച് അച്ചടക്കത്തോടെയായിരുന്നു കോളേജില്‍ എത്തിയിരുന്നത്.

ALSO READ- നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാവും; എന്ന് ആദ്യമായി ഉപദേശിച്ച് ബഹദൂര്‍ ഇക്ക; അദ്ദേഹം പറഞ്ഞതെല്ലാം ഫലിച്ചെന്ന് പക്രു

എന്നാല്‍ ഞാന്‍ മാത്രം ജീന്‍സും ടോപ്പും ധരിച്ചായിരുന്നു വന്നത്. ആന്റണി വന്നിട്ട് പറഞ്ഞു ഇനി ജീന്‍സ് ഇടരുത്, ചുരിദാര്‍ ഇട്ട് വരണമെന്ന്. അപ്പോള്‍ താന്‍ പറഞ്ഞു ചുരിദാര്‍ ഇടണമെങ്കില്‍ മേടിച്ചു തരണമെന്ന്. ഇതിന് പിന്നാലെ ഞങ്ങള്‍ സുഹൃത്തുക്കളായി. അങ്ങനെ ആണ് ആന്റണി ചേട്ടന്‍ തന്നോട് പ്രണയം പറയുന്നത്. അപ്പോള്‍ ഞാനും തിരിച്ചു പറഞ്ഞു.” എന്ന് സിനി പറയുന്നു. അഭിനയത്തിലേക്ക് കടന്നപ്പോള്‍ ബികോം പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പകരം ബി എ ഭരതനാട്യം കലൈകവരാ കോളേജില്‍ പഠിച്ചു.

ചുരിദാറും അതില്‍ കൂടുതല്‍ സ്നേഹവും തന്ന് ഇപ്പോഴും എന്നെ പൊന്ന് പോലെ ആന്റണി ചേട്ടന്‍ നോക്കുന്നുവെന്നാണ് സിനി പ്രണയത്തെ കുറിച്ച് പറയുന്നത്. നൃത്തത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന സിനി അതുപോലെ തന്നെ അഭിനയവും ഇഷ്ടപ്പെട്ടിരുന്നു. സിനിയുടെ ആദ്യ സീരിയല്‍ കൂട്ടുകാരി ആയിരുന്നു. അതിന് ശേഷം അടുപ്പിച്ചടുപ്പിച്ച് നിരവധി ചെറിയ റോളുകള്‍ തേടിയെത്തി. വില്ലത്തി വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെ പരമ്പരകളില്‍ അഭിനയിക്കാന്‍ രസമായി തോന്നിയെന്നും താരം പറയുനിനു. ഇതോടെയാണ് കോമഡി വേഷങ്ങളിലും സിനിക്ക് അവസരം ലഭിക്കുകയായിരുന്നു.

ALSO READ-ഉമ്മ പോലും വെച്ചിട്ടില്ലാത്ത കന്യകമാരെയണ് അവർക്ക് വേണ്ടത്; നടി മഹിമ ചൗധരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പന്ത്രണ്ട് വര്‍ഷത്തത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ട് സിനി. പിന്നീട് തന്റെ ശരീര ഭാരം 54 കിലോയില്‍ നിന്നും 75 കിലോയില്‍ എത്തിയതോടെ പല അവസരങ്ങളും നഷ്ടപ്പെടാന്‍ ആരംഭിച്ചു. പിന്നീട് ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ എല്ലാം നടത്തി ഇപ്പോള്‍ 60 കിലോയെത്തിച്ചു. അതിന് ശേഷമാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത കല്യാണം എന്ന പരമ്പരയില്‍ അവസരം ലഭിച്ചതെന്ന് താരം വെളിപ്പെടുത്തുന്നു.

Advertisement