വീട്ടുകാരോട് പോലും പറയാതെ ഇറങ്ങിത്തിരിച്ചു; ഒടുവില്‍ സുഹൃത്തുക്കള്‍ നേരിട്ടുകണ്ടു; കാര്യം അറിഞ്ഞവരെല്ലാം ഞെട്ടിയെന്ന് നീയും ഞാനും താരം സാന്‍ഡ്ര

366

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും സീരിയല്‍ പ്രേക്ഷകര്‍ക്ക് ഇന്ന് പ്രിയപ്പെട്ടതാണ്. 45കാരനായ രവി വര്‍മ്മന്റേയും 20 കാരിയായ ശ്രീലക്ഷ്മിയുടേയും പ്രണയ കഥയാണ് പരമ്പരയില്‍ പറയുന്നത്. ഏറെ വ്യത്യസ്തമായ കഥ പ്രമേയമാണ് പരമ്പരയുടേത്. രവി വര്‍മ്മനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷിജുവും ശ്രീലക്ഷ്മി ആയി എത്തുന്നത് പുതുമുഖ താരം സുഷ്മിതയുമാണ്. നീയും ഞാനും പരമ്പരയിലെ മറ്റൊരു പ്രധാന കഥപാത്രമാണ് വില്ലത്തിയായ സാന്‍ഡ്രയുടേത്.

താരം നെഗറ്റീവ് റോളിലാണ് എങ്കിലും കൈനിറയെ ആരാധകരുണ്ട് സാന്‍ഡ്രയ്ക്ക്. വില്ലത്തി കഥാപാത്രമായ സാന്‍ഡ്രയെ അവതരിപ്പിക്കുന്നത് ലക്ഷ്മി നന്ദനാണ്. പതിവ് വില്ലത്തിമാരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ലക്ഷ്മിയുടെ വേഷം. അഭിനയത്തില്‍ പുതുമുഖമായ നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സാന്‍ഡ്ര എന്ന കഥാപാത്രത്തിലൂടെ കിട്ടുന്നത്.

Advertisements

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മിയുടെ ഫാന്‍സ് ഗ്രൂപ്പുകളും വീഡിയോയും വൈറലാണ്. സിംപിളും മോഡേണുമായ ലുക്കിലാണ് ലക്ഷ്മി പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ലക്ഷ്മിയുടെ സ്റ്റൈലും ലുക്കുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. തനിക്ക് സീരിയലില്‍ അഭിനിയിച്ചു മുന്‍പരിചയമില്ലെങ്കിലും സുപരിചിതയായ നടിയെ പോലെയാണ് ലക്ഷ്മിയുടെ നീക്കങ്ങള്‍. ആദ്യമായി താന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അനുഭവം ലക്ഷ്മി പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ആരെയും അറിയിക്കാതെ ആയിരുന്നു താന്‍ സീരിയലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിക്കാന്‍ എത്തുന്നതും എന്നാണ് ലക്ഷ്മി പറയുന്നത്.

ALSO READ- ‘ചുരിദാര്‍ ഇടണമെങ്കില്‍ വാങ്ങി തരണമെന്ന് പറഞ്ഞതോടെ തുടങ്ങിയ ബന്ധം; അവസരങ്ങളെല്ലാം ആ ഒരു കാരണം കൊണ്ട് നഷ്ടമായി, ഇടവേള എടുക്കേണ്ടി വന്നതിനെ കുറിച്ച് സിനി വര്‍ഗീസ്

വീട്ടില്‍ ഉള്ളവരോടോ മറ്റ് സുഹൃത്തുക്കളോടോ പറഞ്ഞിട്ടില്ലായിരുന്നു. പക്ഷെ ആദ്യ രംഗം ചിത്രീകരിക്കാനായി തന്റെ സുഹൃത്തുക്കള്‍ പഠിക്കുന്ന കോളേജിലാണ് എത്തിയതെന്നും ഇതാണ് ട്വിസ്റ്റ് ആയതെന്നും ലക്ഷ്മി പറയുന്നു. കോളേജില്‍ ഷൂട്ടിനെത്തിയതോടെ സുഹൃത്തുക്കളെ കണ്ടു. അവരോട് പരമ്പരയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവരെല്ലാം അത്ഭുതപ്പെട്ടു.

പിന്നീട് സംവിധായകന്‍ വളരെ പെട്ടന്നായിരുന്നു റെഡിയായിട്ട് വരാന്‍ പറഞ്ഞത്. ആദ്യം ടെന്‍ഷന്‍ ആയി. പിന്നീട് ആദ്യ ടേക്കില്‍ തന്നെ ഓക്കെയായതും എല്ലാവരും കൂടി തന്നെ അഭിനന്ദിക്കുകയായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

ALSO READ-നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാവും; എന്ന് ആദ്യമായി ഉപദേശിച്ച് ബഹദൂര്‍ ഇക്ക; അദ്ദേഹം പറഞ്ഞതെല്ലാം ഫലിച്ചെന്ന് പക്രു

സീരിയല്‍ അഭിനയം ആദ്യമായിട്ടാണെങ്കിലും മ്യൂസിക് വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സാന്‍ഡ്ര എന്ന വില്ലത്തി വേഷം ലക്ഷ്മിക്ക് ഏറെ ആരാധകരെ നേടി കൊടുക്കുകയും ചെയ്തു.

Advertisement