വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍; അനശ്വരയെ കുറിച്ച് സഹോദരി ഐശ്വര്യ

73

മോഹൻലാലിന്റെ ചിത്രം നേര് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. മികച്ച പ്രതികരണം ആണ് ചിത്രം നേടിയത്. ലാലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ് പ്രേക്ഷകർ എത്തുമ്പോൾ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജിന്റെ പ്രകടനവും ഒരു രക്ഷയും ഇല്ല എന്നാണ് അഭിപ്രായം.

Advertisements

ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു യുവനടി അനശ്വര രാജനും ചിത്രത്തിൽ കാഴ്ചവെച്ചത്. സാറ എന്ന അന്ധയായ പെൺരകുട്ടിയെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിച്ചത്.

സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐശ്വര്യ രാജൻ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്.

”വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ..നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബർ 28 ഓർമിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർഥതയും തന്നെ ആണ്.”ഐശ്വര്യ രാജൻ കുറിച്ചു.

 

 

 

Advertisement