18 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെ ഒരു അനുഭവം ഇതാദ്യം, ജീവിതത്തിലെ മറക്കാനാവാത്ത 47 ദിവസങ്ങള്‍ക്ക് നന്ദി, ഹണി റോസ് പറയുന്നു

62

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Also Read:അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല; അഭിരാമി സുരേഷ്

മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രം റേച്ചലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. റേച്ചലിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും തന്റെ പതിനെട്ട് വര്‍ഷത്തെ സിനിമാ അനുഭവത്തില്‍ റേച്ചല്‍ പോലെ ഒരു കഥാപാത്രം ചെയ്യുന്നത് ഇതാദ്യമാണെന്നും ഹണി റോസ് പറയുന്നു.

Also Read:ലൈഫില്‍ ഒരിക്കലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കുന്നതെന്ന് താര കല്യാണ്‍, ശ്രദ്ധനേടി വാക്കുകള്‍

ഇത്രയും നല്ലൊരു കഥാപാത്രം തന്നെ ഏല്‍പ്പിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി. കഴിഞ്ഞ 47 ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണെന്നും റേച്ചലിലേക്ക് ചുവടുവെച്ചത് സവിശേഷ അനുഭവമായിരുന്നുവെന്നും ഹണി റോസ് പറുന്നു.

Advertisement