20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ മൂന്ന് ഭാഷകളില്‍ അറിയപ്പെടുന്ന ഒരു നടനായിരിക്കണം; പൃഥ്വിരാജ്

52

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ പുതിയ ചിത്രം സലാർ വിജയിച്ചു എന്ന് തന്നെ പറയാം. പ്രഭാസ് നായകൻ ആയി എത്തിയ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇത് മലയാളികൾക്കും അഭിമാനം തന്നെ. ഇന്ന് മലയാള ചിത്രത്തിലെ മകിച്ച നടനിൽ ഒരാളാണ് പൃഥ്വിരാജ് .

Advertisements

അതേസമയം 20 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ ഒരു മൂന്ന് ഭാഷകളെങ്കിലും വളരെ മുന്നിരയിൽ അറിയപ്പെടുന്ന ഒരു നടനായിരിക്കണം എന്ന് 13 വർഷങ്ങൾക്കു മുമ്പ് പൃഥ്വിരാജ് നേരെ ചൊവ്വേ എന്ന പരിപാടിയിൽ പറഞ്ഞിരുന്നു. ഇത് അക്ഷരംപ്രതി ശരി വയ്ക്കുന്ന രീതിയിലാണ് താരത്തിന്റെ കരിയർ പോവുന്നത്.

അതേസമയം കെജിഎഫിനുശേഷം പ്രശാന്ത് നീല് സംവിധാനം ചെയ്യ്ത ‘സലാറി’ൽ അഭിനയിച്ചതിന് പിന്നാലെ താരത്തിന്റെ കഴിവിനെ കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയത്.

സിനിമയുടെ പ്രമോഷനുവേണ്ടിയുളള അഭിമുഖങ്ങളിൽ പ്രശാന്ത് നീലും പ്രഭാസുമടക്കമുള്ളവർ പൃഥ്വിരാജ് എന്ന നടനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ മാത്രം മതി അദ്ദേഹം ഇന്നെവിടെ വരെ എത്തി എന്നു മനസ്സിലാക്കാൻ. നടന്റെ കഴിവിനെ കുറിച്ചും അഭിനയത്തെ കുറിച്ചെല്ലാം ഇവർ സംസാരിച്ചു.

പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇല്ല എന്നാണു സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞത്. സലാറിലെ വരദരാജ മന്നാര് എന്ന കഥാപാത്രത്തിനുവേണ്ടി ഒരുപാടുപേരെ അന്വേഷിച്ചെങ്കിലും തന്റെ മനസ്സിൽ ആദ്യം മുതലുള്ളത് നടൻ പൃഥ്വിരാജ് തന്നെയായിരുന്നുവെന്ന് പ്രശാന്ത് നീൽ പറഞ്ഞു. പൃഥ്വിരാജ് ഒരു സംവിധായകനെപ്പോലെയാണ് സിനിമയുടെ തിരക്കഥ വായിക്കുന്നത്. ഒരു സഹസംവിധായകനെപ്പോലെ പൃഥ്വിരാജ് മുന്നോട്ട് വച്ച ചില നിർദേശങ്ങൾ ബ്രില്യൻറ് ആയിരുന്നെന്നും പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇത്തരത്തിൽ തനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.

 

 

 

Advertisement