സ്‌നേഹയും പ്രസന്നയും വിവാഹ മോചിതരായി, വേര്‍പിരിഞ്ഞാണ് ജീവിതമെന്ന് സോഷ്യല്‍ മീഡിയ; ഒടുവില്‍ വെളിപ്പെടുത്തി സ്‌നേഹ

467

തമിഴിലെ സൂപ്പര്‍നയാകിയായി വിലസിയ താരമായിരുന്നു സ്‌നേഹ. പ്രധാനപ്പെട്ട എല്ലാ നടന്മാരുടേയും നായികയായ സ്‌നേഹയ്ക്ക് നിരവധി ആരാധകരാണുള്ളത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി എത്തിയ തുറുപ്പുഗുലാന്‍ ചിത്രം വലിയ ഹിറ്റായിരുന്നു.

അങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്‌നേഹ സിനിമാലോകത്ത് എത്തിയത്. 2001ല്‍ പ്രിയമൈന നീക്കു എന്ന ചിത്രത്തിലൂടെയാണ് അവര്‍ ടോളിവുഡില്‍ എത്തുന്നത്. ധനുഷ് നായകനായ പട്ടാസിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്.

Advertisements

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി താരം മലയാള സിനിമാ ലോകത്തേക്കും എത്തിയിരിക്കുകയാണ്. താരം വിവഹം കഴിച്ചിരിക്കുന്നത് തമിഴ് നടനായ പ്രസന്നയെയാണ്.

ALSO READ- അച്ഛന്റെ രണ്ടാം കല്ല്യാണത്തിന് എന്നെ ഒരുക്കി വിട്ടത് എന്റെ അമ്മ; താരപുത്രിയുടെ വെളിപ്പെടുത്തൽ

സോഷ്യല്‍മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. ഇവര്‍ പങ്കുവെയ്ക്കുന്ന മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ദമ്പതികളുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്നതാണെന്ന് ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം, ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. താരദമ്പതികള്‍ വിവാഹമോചനത്തിലേക്ക് എത്തി എന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ALSO READ- പിന്നെ അയാൾ നാണമില്ലാതെ നോക്കാനും അതൊക്കെ കാട്ടാനും തുടങ്ങി, ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രിയ രമേഷ്

ഇരുവരും കുറച്ച് കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ സ്‌നേഹ തന്നെ പ്രസന്നയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് അന്ത്യം കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് കാരം അത് വ്യക്തമാക്കിയത്. ട്വിന്നിങ്ങ് ‘ട്വിനിംഗ്… ഹാപ്പി വീക്കെന്‍ഡ്’ എന്നായിരുന്നു പോസ്റ്റില്‍.

2012ലായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. 2009-ല്‍ ത്രില്ലര്‍ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്‌നേഹയും ബിഗ് സ്‌ക്രീനില്‍ ജോഡികളായി എത്തിയത്. ഷൂട്ടിംഗിനിടെ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു.

2011 നവംബര്‍ 9-നാണ് പ്രസന്ന വിവാഹം കഴിക്കുന്ന കാര്യം അറിയിച്ചത്. താനും സ്‌നേഹയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു പ്രസന്ന പറഞ്ഞത്.

Advertisement