പിന്നെ അയാൾ നാണമില്ലാതെ നോക്കാനും അതൊക്കെ കാട്ടാനും തുടങ്ങി, ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രിയ രമേഷ്

380

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ശ്രീയ രമേഷ്.
ചെറുതും വലുതമായി നിരവധി വേഷങ്ങളിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകർക്ക് നടി പ്രിയങ്കരിയായി മാറിയത്. മിനി സ്‌ക്രീനിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്.

വിവാഹം കഴിഞ്ഞ് ഭർത്താവ് രമേഷ് നായർക്കൊപ്പം വിദേശത്തേക്ക് പോയ താരം അദ്ദേഹം നൽകിയ പിന്തുണയിലാണ് കലാരംഗത്തേക്ക് വീണ്ടും സജീവമായത്. അവിടെ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്.

Advertisements

അതേ സമയം മോഹൻലാൽ ബന്ധുവാണ് അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയതെന്നും കുങ്കുമപൂവ് കണ്ടാണ് എനിക്ക് അഭിനയത്തോട് താൽപര്യമുണ്ടെന്ന് ലാലേട്ടൻ അറിയുന്നത്. അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതും. ഒപ്പം, വികടകുമാരൻ, ലൂസിഫർ തുടങ്ങിയ സിനിമകളിൽ ഒക്കെ നല്ല കഥാപാത്രങ്ങൾ ആയിരുന്നു എന്നും ശ്രീയ പറഞ്ഞിരുന്നു.

Also Read
പ്രണയം പൂവണിയുന്നു, മഞ്ജിമ ഗൗതം കാര്‍ത്തിക് വിവാഹത്തിയ്യതി പുറത്തുവിട്ടു, ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍

അതേ സമയം ധാരാളം മോശം അനുഭവങ്ങൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് മുമ്പ് ഒരിക്കൽ ശ്രീയ രമേശ് തുറന്നു പറഞ്ഞിരുന്നു. സിനിമാ സീരിയൽ നടി ശ്രീയ വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ട്രെയിൻ യാത്രയിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞത്.

യാത്രയ്ക്കിടയിൽ ആദ്യം പരിചയപ്പെടാൻ വരുന്ന പലരും പിന്നീടു വലിയ ശല്യമായി മാറുമെന്നു തുറന്നു പറഞ്ഞ ശ്രീയ വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു സംഭവവും പങ്കുവച്ചു. മാവേലിക്കരയിൽ നിന്ന് ഒരു സിനിമയുടെ ചിത്രീകരണത്തിനായി കണ്ണൂരിലേക്കു പോകേണ്ടി വന്നപ്പോഴാണ് സംഭവം. പെട്ടെന്നുള്ള തീരുമാനമായതിനാൽ തേഡ് എസിയിലാണ് സീറ്റ് കിട്ടിയത്.

അന്നുണ്ടായ അനുഭവത്തെ തുടർന്ന് ജീവിതത്തിൽ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഇനി ട്രെയിനിൽ യാത്ര ചെയ്യില്ലയെന്നു തീരുമാനിച്ചതായും ശ്രീയ തുറന്നു പറയുന്നു. ഇതുവരെ അതു പാലിക്കാൻ സാധിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ശ്രീയയുടെ വാക്കുകൾ ഇങ്ങനെ:

ബോഗിയിൽ സ്ത്രീകളായി ഞാനും എന്റെ സഹായിയും മാത്രം. യാത്രയിലുടന്നീളം ഒരാൾ ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറാൻ തുടങ്ങി. വല്ലാത്ത നോട്ടവും ചലനങ്ങളും. ആരും പ്രതികരിക്കുന്നില്ല. ഞാൻ ഭയന്നു വിറച്ച് സഹായിയുടെ പിന്നിൽ മറഞ്ഞിരുന്നു. പലപ്പോഴും പ്രതികരിക്കണമെന്നു തോന്നി, പറ്റിയില്ല.

Also Read
അമ്മ മരിച്ചിട്ടില്ല, ചിരിച്ചുകൊണ്ട് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍, കല്‍പ്പനയുടെ മകള്‍ ശ്രീമയി പറയുന്നു

സഹായി ധൈര്യം തന്നു, രൂക്ഷമായി നോക്കിയപ്പോൾ കുറച്ചു നേരം ശല്യമുണ്ടായില്ല. പക്ഷേ വീണ്ടും നാണമില്ലാതെ നോക്കാനും കോപ്രായം കാട്ടാനും തുടങ്ങി. കണ്ണൂരിൽ ഇറങ്ങുംവരെ ഭയന്നാണ് കഴിഞ്ഞത്. ഇപ്പോഴാണെങ്കിൽ ഞാൻ പ്രതികരിക്കുമായിരുന്നു. കുറച്ചു കൂടി ബോൾഡായി, അന്നു പക്ഷേ അങ്ങനെയായിരുന്നില്ല.

ഇപ്പോൾ റിയാക്ട് ചെയ്യേണ്ടിടത്ത് റിയാക്ട് ചെയ്തില്ലങ്കിൽ ശരിയാകില്ല എന്നു മനസ്സിലായി. പല സ്ഥലങ്ങളിലും നിശബ്ദയായാൽ, അവർ കരുതും നമുക്കത് ഇഷ്ടപ്പെട്ടിട്ടാണെന്നും ശ്രീയ രമേഷ് പറയുന്നു.

Advertisement