സല്‍മാന്റെ സെ ക് സി സ്റ്റ് മനോഭാവം ഒരുപാട് അനുഭവിച്ചു; പലപ്പോഴും ക്രൂ ര മായി ത ല്ലി; എട്ട് വര്‍ഷം സല്‍മാനുമായി ബന്ധത്തിലായിരുന്നു എന്ന് നടി സോമി അലി

837

ബോളിവുഡ് സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം നൂറു കോടി ക്ലബിലെത്തിക്കുന്ന താരമികവാണ് സല്‍മാന്‍ ഖാനെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍, സ്വകാര്യ ജീവിതത്തില്‍ എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു സല്‍മാന്‍. ജയില്‍ വാസം പോലും അനുഭവിച്ച താരത്തിന്റെ തിരിച്ചുവരവില്‍ പിന്നീട് മികച്ച ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ വീണ്ടും വിവാദത്തിലായിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. താരത്തിന് എതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മുന്‍ കാമുകിയും നടിയുമായ സോമി അലി.

Advertisements

സല്‍മാന്‍ ഖാന്റെ സെ ക് സി സ്റ്റ് മനോഭാവം വേണ്ടുവോളം അനുഭവിച്ചെന്നും ഗതികെട്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്നുമാണ് സോമി അലി പറയുന്നത്. സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്ന എട്ട് വര്‍ഷങ്ങള്‍ തനിക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടാക്കിയതെന്ന് സോമി പറയുന്നു.

ALSO READ- സഫര്‍ ചെയ്യുന്ന പെണ്ണല്ല, ഒരു ഫീമെയില്‍ കല്യാണരാമന്‍ സംവിധാനം ചെയ്യണം, തലൈവി എന്നൊക്കെ വിളിക്കുന്ന ലെവലിലെ നായികയാകണം; മനസ് തുറന്ന് ഗായത്രി

ഇന്‍സ്റ്റയില്‍ പങ്കുവെച്ച കുറിപ്പിലാണ് സോമിയുടെ വെളിപ്പെടുത്തല്‍. സല്‍മാനുമായി റിലേഷനിലായിരുന്ന എട്ടു വര്‍ഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു എന്ന് സോമി പറയുന്നു.

സല്‍മാന്‍ വര്‍ഷങ്ങളോളം പരസ്യമായി തന്നെ കാമുകിയായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് സോമി കുറ്റപ്പെടുത്തുന്നു. ഏറ്റവും ഒടുവില്‍ തയ്യാറായപ്പോള്‍ സുഹൃത്തുക്കളുടെയും മറ്റും മുന്നില്‍ വച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്യുകയാണ് ഉണ്ടായതെന്നം സോമി പറയുകയാണ്.

ALSO READ- അന്ന് അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ഇന്നവൾ ഇങ്ങനെ ആയി, ഹണി റോസിന്റെ അമ്മ പറഞ്ഞത് കേട്ടോ

സല്‍മാന്‍ തന്നോട് ഇങ്ങനെ തന്നോട് പെരുമാറിയത് കാരണമാണ് ഞാനും മറ്റ് ബന്ധങ്ങളിലേക്ക് പോയത്. അതില്‍ പശ്ചാത്താപവും ഇല്ലെന്നും തന്നെ സ്‌നേഹിക്കുന്ന ആരെയെങ്കിലും അപ്പോള്‍ വേണമായിരുന്നുവെന്നും സോമി പറയുന്നു.

പക്ഷെ, പല പുരുഷന്‍മാരും അത് മുതലെടുക്കുകയായിരുന്നു. ആ പ്രായത്തില്‍ അത് മനസിലാക്കാന്‍ കഴിഞ്ഞില്ല ഇതേ കുറിച്ച് അറിഞ്ഞപ്പോള്‍ സല്‍മാന്‍ ഖാന്‍ ക്രൂരമായി ത ല്ലു കയായിരുന്നു.

സല്‍മാന്റെ സെ ക് സി സ്റ്റ് മനോഭാവം അന്ന് വേണ്ടുവോളം അനുഭവിച്ചെന്നാണ് സോമി അലി തുറന്നുപറയുന്നത്. അതേസമയം, സല്‍മാന്‍ സോമി അലിക്ക് ശേഷം നടി സംഗീത ബിജ്‌ലാനി, കത്രീന കെയ്ഫ്, ഐശ്വര്യ റായ് എന്നീ താരങ്ങളുമായി റിലേഷനിലായിരുന്നു എന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

നിലവില്‍ മോഡലായ ലൂലിയ വാഞ്ചറുമായി സല്‍മാന്‍ ഡേറ്റിംഗിലാണെന്നാണ് ബോളിവുഡ് മാധ്യമങ്ങളില്‍ പറയുന്നത്.

Advertisement