സഫര്‍ ചെയ്യുന്ന പെണ്ണല്ല, ഒരു ഫീമെയില്‍ കല്യാണരാമന്‍ സംവിധാനം ചെയ്യണം, തലൈവി എന്നൊക്കെ വിളിക്കുന്ന ലെവലിലെ നായികയാകണം; മനസ് തുറന്ന് ഗായത്രി

75

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

Advertisements

2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . താന്‍ നല്‍കുന്ന അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ആണ് ട്രോളുകളായി നടി ഏറ്റുവാങ്ങാറുള്ളത്.യുവനടിമാരില്‍ ശ്രദ്ധേയായി മാറിയ ഗായത്രിയുടെ വാക്കുകളെല്ലാം അത്തരത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ALSO READ- അന്ന് അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ഇന്നവൾ ഇങ്ങനെ ആയി, ഹണി റോസിന്റെ അമ്മ പറഞ്ഞത് കേട്ടോ

ഇപ്പോഴിതാ മറ്റൊരു അഭിമുഖത്തില്‍ വ്യത്യസ്തമായ തന്റെ ആഗ്രഹങ്ങളെ കുറിച്ച് പറയുകയാണ് ഗായത്രി സുരേഷ്. തനിക്ക് സംവിധായിക ആകണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി സുരേഷ് പറയുന്നു.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ ‘കല്യാണരാമന്‍’, ‘പാണ്ടിപ്പട’ എന്നീ സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായിക ആകണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ട് ഗായത്രി പ്രതികരിച്ചിരിക്കുന്നത്.

ഇതികൂടാതെ തന്റെ മറ്റൊരു ആഗ്രഹം നയന്‍താരയെ പോലൊരു നടിയാകണമെന്നും ഗായത്രി പറയുന്നുണ്ട്. തനിക്ക് നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് തന്റെ ആഗ്രഹം.

തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. സിനിമ എടുക്കുമ്പോള്‍ കല്യാണരാമന് ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണംഎന്നാണ് ഗായത്രി പറയുന്നത്.

ALSO READ-ലുക്കിൽ എഫർട്ട് എടുക്കാത്ത നടനാണ് അദ്ദേഹം, അദ്ദേഹത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്; മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു

മിക്കപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമ എന്ന് പറഞ്ഞാല്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമൊക്കെയാണ്. എന്നാല്‍ അതുപോലെ സീരിയസ് റോളുകള്‍ അല്ലാതെ തനിക്ക് കല്യാണരാമന്‍, പാണ്ടിപ്പട അതു പോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം എന്നാണ് ഗായത്രി പറയുന്നത്.

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്ക് പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യാനുള്ളൂവെന്നും അതേ ചെയ്യുകയുള്‌ലൂവെന്നും ഗായത്രി പറയുന്നു.

Advertisement