എന്നെ അടിക്കുന്ന കാര്യത്തിൽ ഷമ്മി ചേട്ടന് യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു; വെളിപ്പെടുത്തലുമായി സോന നായർ

18691

മലയാളികൾക്ക് സുപരിചിതയായ താരമാണ് സോന നായർ. നിരവധി സിനിമകളിലൂടെയും, സീരിയലുകളിലൂടെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. നരേനിലെ കുന്നുമ്മൽ ശാന്ത, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, പാസഞ്ചർ, വീണ്ടും ചില വീട്ടു കാര്യങ്ങൾ തുടങ്ങിയ സിനിമകളിൽ നടി ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ കസ്തൂരിമാൻ എന്ന സിനിമയിൽ അഭിനയിപ്പോഴുള്ള വിശേഷങ്ങൾ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് സോന നായർ. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. രാജി എന്ന കഥാപാത്രത്തെയാണ് കസ്തൂരിമാൻ എന്ന് സിനിമയിൽ നടി അവതരിപ്പിച്ചിട്ടുണ്ടായിരുന്നത്. മീര വളരെ റിയലിസ്റ്റിക്കായാണ് അഭിനയിച്ചത് എന്നാണ് താരം പറയുന്നത്.

Advertisements

Also Read
അന്ന് വിജയ്‌ക്കൊപ്പം ഞാനത് ചെയ്യുമെന്ന് പറഞ്ഞപ്പോൾ നിരവധി പേരാണ് എതിർത്ത് രംഗത്ത് വന്നത്; ഭാഗ്യവശാൽ ഞാൻ ആരെയും ചെവിക്കൊണ്ടില്ല; തുറന്ന് പറഞ്ഞ് സിമ്രാൻ

സോനനായരുടെ വാക്കുകൾ ഇങ്ങനെ; കസ്തൂരിമാൻ എന്ന ചിത്രത്തിൽ മീര എന്റെ ഭർത്താവിനെ കൊല്ലുന്ന സീനുണ്ട്’. രാത്രി 12 മണിക്കാണ് അതിന്റെ ഷോട്ട് ആരംഭിക്കുന്നത്. ആ ഷോട്ട് നീണ്ട് രണ്ട് മൂന്ന് മണി വരെ പോയി. പിൻ ഡ്രോപ്പ് സൈൻസായിരുന്നു അവിടം. ചുറ്റും ആണെങ്കിലോ ആ ഗ്രാമത്തിലെ നിരവധി ആളുകളുണ്ട് താനും. ഭീകരമായ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മീര അഭിനയിച്ച് തകർക്കുകയാണ്.

ശരിക്കും പറഞ്ഞാൽ ആ വീട്ടിൽ ഒരു കൊല നടന്നത് പോലെ നമുക്ക് തോന്നും. ആ ഒരു രംഗത്തെ മീര വേറെ ലെവലാക്കി കളഞ്ഞു. സത്യം പറഞ്ഞാൽ അത് കണ്ട് ഞാൻ ഭയങ്കര കരച്ചിലായിരുന്നു. മീരയുടെ പെർഫോമൻസ് കണ്ട്, ഷോട്ട് കഴിഞ്ഞിട്ടും എനിക്ക് കരച്ചിലടക്കാൻ പറ്റുന്നില്ല. ഷമ്മി ചേട്ടനും അത് നല്ലത് പോലെ ചെയ്തിട്ടുണ്ട്. ആ സിനിമയിൽ ഷമ്മി ചേട്ടന്റെ കയ്യിൽ നിന്ന് എനിക്ക് അത്രക്കും അടി കിട്ടിയിട്ടുണ്ട്.

Also Read
ആദ്യമായി ഒരാൾ പ്രണയം പറഞ്ഞപ്പോൾ കരഞ്ഞ് വലിയ ബഹളമുണ്ടാക്കി; ആകെ സീൻ ആയി; റെനീഷയുടെ തുറന്നുപറച്ചിൽ

അടി തരുന്ന കാര്യത്തിൽ ഷമ്മി ചേട്ടന് യാതൊരു ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല മനുഷ്യനാണ്. ഞാൻ അടിക്കും, വേദനയെടുത്താൽ ഒന്നും പറയല്ലേയെന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും ഇല്ല ചേട്ടാ, എന്താന്ന് വെച്ചാൽ ചെയ്‌തോ കുഴപ്പമില്ല എന്ന് ഞാനും പറഞ്ഞു. തീവ്രമായി ചെയ്യുമ്പോഴേക്കും പവറും എനർജിയും കൂടുകയല്ലേ. അത്രയും ചെയ്തിട്ടാണ് ഇവൾ വന്ന് കൊല്ലുന്നത്’. അത് കണ്ട് ശരിക്കും ഞാൻ വണ്ടറടിച്ചുപ്പോയിയെന്നും സോന നായർ പറഞ്ഞു.

Advertisement