ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ കാരണം അവളാണ്, 21ാമത്തെ വയസ്സിൽ അമ്മയായതിനെ കുറിച്ചും മകളെ കുറിച്ചും ആര്യയുടെ കുറിപ്പ്

129

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലും ബിഗ് ബോസിലൂടെയുമായി മിനിസ്‌ക്രീൻ രംഗത്ത് താരം തിളങ്ങിയിട്ടുണ്ട്. അവതാരകയായും അഭിനേത്രിയായുമെല്ലാം തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

കുടുംബവിശേഷങ്ങളും പുതിയ മേക്കോവറുകളും പരിപാടികളെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ പറഞ്ഞാണ് താരമെത്താറുള്ളത്. ആര്യയുടെ മകളായ റോയ എന്ന ഖുഷിയും പ്രേക്ഷകർക്ക് പരിചിതയാണ്. റോയയുടെ 10ാം പിറന്നാൾ ദിനത്തിൽ ആര്യ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

അങ്ങനെ എന്തെങ്കിലും ചെയ്താൽ അപ്പോ വയലന്റാവുംമുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്സ് ചെയ്താലോ എന്ന് വിചാരിച്ചു: തുറന്നു പറഞ്ഞ് രശ്മി അനിൽ

ഈ ദിവസം അവസാനിപ്പിക്കും മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ട്. 2012 ഫെബ്രുവരി 18, എന്റെ ജീവിതത്തിൽ എല്ലാം മാറിമറിഞ്ഞ ദിനമാണ്. 21ാമത്തെ വയസ്സിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ചോ, ഇനിയുള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോവുന്നതിന് എന്നതിനെക്കുറിച്ചോ എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. ജീവിതത്തിൽ ഏറ്റവും മികച്ചതും മനോഹരമായതുമായ കാര്യമാണ് അന്ന് സംഭവിച്ചതെന്ന്് പിന്നീട് ഞാൻ മനസിലാക്കി.

ഇന്നവൾക്ക് 10 വയസ് തികയുകയാണ്. എന്റെ മകൾ വളർന്ന് വലിയ കുട്ടിയായി എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പക്വതയും പാകതയുമുള്ള അമ്മയായി ഞാനും മാറി. എന്റെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണവും അവളാണ്. ഈ 10 വർഷത്തിനുള്ളിൽ എന്റെ മകൾ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയി. ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട് അവൾ. എല്ലാത്തിലും അവൾ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ഹൃദയം കൊണ്ടാണ് ഞാൻ ഇതേക്കുറിച്ച് പറയുന്നത്.

ഇക്കഴിഞ്ഞ 10 വർഷം ഞങ്ങൾ ശരിക്കും എൻജോയ് ചെയ്യുകയായിരുന്നു. അവളാണ് എന്റെ റോക്. ഓരോ തടസത്തേയും ഞാൻ അതിജീവിച്ചത് റോയയെ ഓർത്താണ്. അവളുടെ മുഖവും അവളുടെ പുഞ്ചിരിയും അവളുടെ സ്നേഹവുമായിരുന്നു മനസിലുണ്ടായിരുന്നത്. ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ കാരണവും അവളാണ്, എല്ലാം കൊണ്ടും എന്റെ ജീവിതം അവളാണ്. എന്റെ ജീവിതത്തിലേക്ക് വന്നതിന് അവളോടെനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര നന്ദിയുണ്ട്.

ഈ ലോകത്ത് ഏറ്റവും മനോഹരമായതും ഞാൻ നിനക്കായി സമ്മാനിക്കും. അവളുടെ റ്റു ഡിജിറ്റ് ബർത്ത് ഡേ എനിക്ക് വലിയൊരാഘോഷം തന്നെയാണ്. ഈ സന്തോഷത്തിൽ പങ്കുചേർന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കുന്നു.

ALSO READ

ലാലേട്ടൻ ചുമ്മാ ഒരേ പൊളി, ഇലക്ട്രിഫയിങ് പെർഫോമൻസ്, ആറാട്ടിനെ കുറിച്ച് സംവിധായകൻ അരുൺ ഗോപി

അവളോട് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അനന്യ, രഞ്ജിനി ഹരിദാസ്, മീര നന്ദൻ, അപർണ തോമസ്, ശിൽപ ബാല, ശ്രുതി ലക്ഷ്മി, ബീന ആന്റണി, രേഷ്മ, സ്വാസിക, നിമ്മി അരുൺ ഗോപൻ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

 

Advertisement