ലാലേട്ടൻ ചുമ്മാ ഒരേ പൊളി, ഇലക്ട്രിഫയിങ് പെർഫോമൻസ്, ആറാട്ടിനെ കുറിച്ച് സംവിധായകൻ അരുൺ ഗോപി

56

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഒരിടവേളക്ക് ശേഷം മലയാളത്തിലിറങ്ങിയ മാസ് മസാല സിനിമയാണ്. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർക്കായി പഴയ ജനപ്രിയ സിനിമകളുടെ ചേരുവകൾ കൂട്ടിച്ചേർത്തൊരു സിനിമ എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തീയ്യറ്ററുകളിൽ എത്തിയ ആറാട്ട് റെക്കോർഡ് കളക്ഷൻ നേടി മുന്നേറുക ആയിരുന്നു. ഇപ്പോഴിതാ ആറാട്ട് സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. അവകാശപ്പെടുന്നതു പോലെ സിനിമ ഒരു അൺറിയലിസ്റ്റിക് എന്റർടെയ്ൻമെന്റാണെന്നും നിരാശപ്പെടുത്തില്ലെന്നും അരുൺ ഗോപി കുറിച്ചു.

Advertisements

ആറാട്ട്, പേര് പോലെ ശരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയാണ്. ഇലക്ട്രിഫയിങ് പെർഫോമൻസ്. സിനിമ അവകാശപ്പെടുന്നത് പോലെ ഒരു അൺറിയലിസ്റ്റിക് എന്റെർടെയ്ൻമെന്റ്. സിനിമ ആഘോഷിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല. ലാലേട്ടൻ ചുമ്മാ ഒരേ പൊളി ആശംസകൾ അരുൺ ഗോപി എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചത്.

Also Read
മണിച്ചിത്രത്താഴിലെ അല്ലിയെ ഓർമ്മയില്ലെ, നടി എവിടെ പോയെന്ന് അറിയുവോ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അതേ സമയം ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിച്ച് മോഹൻലാലും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹൻലാൽ പറഞ്ഞു.

സിനിമ ഒരു ഫാമിലി എന്റർടെയ്‌നറായിട്ടാണെന്നും ഒരുപാട് പേർക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന ബി. ഉണ്ണികൃഷ്ണന്റെ സിനിമ മോഹൻലാലിന്റെ എനർജെറ്റിക് പെർഫോമൻസ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ് എന്നിവരുൾപ്പെടെ നിരവധി മലയാളതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

Also Read
ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാൻ പറ്റില്ല! ചാൻസ് പോവില്ലേ ; സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളെ കുറിച്ച് ലാലു അലക്സ്

Advertisement