ഒരു സിനിമയില്‍ പോലും നായകനാവാത്ത ഇയാള്‍ എനിക്ക് ഭീഷണിയാവും, മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ശ്രീനിവാസന്‍

1100

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍. രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍.

Advertisements

പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

Also Read: മോശം നടിമാർ കിടക്ക പങ്കിട്ടിട്ടുണ്ടാവാം, അപ്പോൾ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പത്മപ്രിയ അന്ന് ചോദിച്ചത്

കുറച്ച് മുമ്പ് ശ്രീനിവാസന്‍ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഒരു സിനിമയില്‍ പോലും നായകനാവാത്ത മോഹന്‍ലാല്‍ ഉടന്‍ തനിക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസന്‍ പറയുന്നു.

മോഹന്‍ലാല്‍ ഉയരങ്ങളിലെത്തുമെന്ന് മമ്മൂട്ടി ദീര്‍ഘവീക്ഷണത്തോടെ കണ്ടിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. മദ്രാസില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നതെന്നും അഭിനയിക്കാന്‍ അവസരം ചോദിച്ച് എത്തിയതായിരുന്നു അപ്പോഴെന്നും ശ്രീനിവാസന്‍ പറയുന്നു.

Also Read; കുടിച്ച് ബോധമില്ലാതെ അവർ എന്നെ ഒരു മുറിയിലേക്ക് ഓടിച്ചു കയറ്റി, എന്നിട്ട് ചെയ്തത്, ആ കാളരാത്രി എനിക്ക് മറക്കാനാവില്ല: പൂനം പാണ്ഡെയുടെ ഞെട്ടിക്കുന്ന അനുഭവം

അന്ന് മോഹന്‍ലാലിനെ താന്‍ കളിയാക്കിയിരുന്നുവെന്നും ഫാസില്‍ സംവിധാനം ചെയ്തിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് ഇറങ്ങിയതോടെ മോഹന്‍ലാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement