‘അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങള്‍’, ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി രാഹുല്‍; ആരും ഞെട്ടേണ്ടെന്ന് മറുപടിയുമായി ശ്രീവിദ്യയും

285

മലയാളികള്‍ക്ക് ഏറെ സുപരിചിതയായി നടിയും മിനിസ്‌ക്രീന്‍ താരവുമാണ് ശ്രീവിദ്യ മുല്ലച്ചേരി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് നടി ഇപ്പോള്‍. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയതോടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി.

അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഈയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. സംവിധായകനും തിരക്കഥാകൃത്തും ആയ രാഹുല്‍ രാമചന്ദ്രനും ആയി വര്‍ഷങ്ങളായുള്ള പ്രണയത്തിന് ഒടുവില്‍ ആാണ് ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Advertisements

മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലും, ഒരു പഴയ ബോം ബുകഥ എന്ന സിനിമയിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. മാഫി ഡോണ എന്ന ചിത്രത്തിലൂടെ നായികയുമായി. നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ മലയാള സിനിമകളിലും ചെറിയ വേഷങ്ങളിലെത്തി. ജീം ബൂം ബാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. രാഹുല്‍ അടുത്ത ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയാണ് നായകന്‍.

ALSO READ- ‘ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും ഞാന്‍ ഉണ്ടോ എന്ന് നോക്കണം; ഒരു ലൈഫേ ഉള്ളൂ അഗ്രഹിച്ചത് നേടണം’; വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല

ഇപ്പോഴിതാ രാഹുല്‍ പങ്കിട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭാവി വധുവായ ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള തന്റെ ചിത്രമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

‘അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങള്‍..” എന്ന ക്യാപ്ഷനോടെയാണ് ശ്രീവിദ്യയ്ക്കൊപ്പമുളള ഫോട്ടോസ് രാഹുല്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.

അതേസമയം, ഈ ക്യാപ്ഷന്‍ കണ്ട് ആരും ഞെട്ടണ്ട.. കുറെ കാലത്തിന് ശേഷം അമ്പലത്തില്‍ പോയി.. അതിനാണെന്ന് ശ്രീവിദ്യ പോസ്റ്റിന് താഴെ മറുപടിയായി കമന്റും ഇട്ടിരിക്കുകയാണ്. ആശംസകളുമായി ആരാധകരും കമന്റ് ചെയ്യുകയാണ്.

Advertisement