‘ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും ഞാന്‍ ഉണ്ടോ എന്ന് നോക്കണം; ഒരു ലൈഫേ ഉള്ളൂ അഗ്രഹിച്ചത് നേടണം’; വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല

252

ഒരു തമിഴ് താരം ആണെങ്കില്‍ പോലും മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് ബാല. ഇതിനോടകം നിരവധി സിനിമകളില്‍ തകര്‍പ്പന്‍ അഭിനയമാണ് ബാല കാഴ്ച വച്ചത്. ഇടയ്ക്ക് ഒരുപാട് വിവാദങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ കരള്‍ രോഗത്തിന്റെ ചികിത്സയെല്ലാം കഴിഞ്ഞ് പുതിയ ജീവിതം ആസ്വദിക്കുകയാണ് താരം. ഒപ്പം പിന്തുണയുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്.

അതേസമയം, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സങ്കടവും സന്തോഷമെല്ലാം ആരാധകരെ അറിയിക്കാറുള്ള താരം പുത്തന്‍കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്.

Advertisements

ലെക്സസ് കാറാണ് താരം വാങ്ങിച്ചത്. പുതിയ വണ്ടി നേരെ അമ്പലത്തിലേക്ക് കൊണ്ടുപോയി പൂജിക്കുകയും ചെയ്തിട്ടുണ്ട് ബാല. കെ എല്‍ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പര്‍. പൊലൂഷന്‍ ഫ്രീയാണ് എന്നാണ് ബാല പറഞ്ഞു. 3333 ഈ നമ്പര്‍ തനിക്ക് കൂടുതല്‍ ഇഷ്ടമായെന്നും ഈ നമ്പര്‍ കണ്ടാല്‍ അതില്‍ താന്‍ ഉണ്ടോ എന്ന് ഇനി നോക്കണം എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ- ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല; രണ്ട് വഴിക്ക് പോയവരെ ഒരുമിച്ചാക്കി അതിൽ ഉരച്ച് തീ ഉണ്ടാക്കി; ആളി കത്തട്ടെ എന്ന് ഞങ്ങളും വിചാരിച്ചു; സായ്കുമാർ

എന്നാല്‍ വണ്ടിയുടെ വില മാത്രം പറഞ്ഞില്ല താരം.ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പല സംവിധായകരും നടന്മാരും ലെക്‌സസ് കാര്‍ ചൂസ് ചെയ്യുന്നതെന്നും വാഹനത്തിന്റെ പൂജയ്ക്ക് ശേഷം ബാല പറയുകയാണ്.

‘നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു. എന്റടുത്ത് ജാഗ്വാര്‍ ഉണ്ട്. ഫ്രണ്ടില്‍ ഒരു പോഷന്‍ ബാക്കില്‍ ഒരു പോഷന്‍ എന്ന രീതിയില്‍ ആണ് മുകള്‍ ഭാഗം ഓപ്പണ്‍ ആകുക.

ALSO READ- ‘നിങ്ങളൊക്കെ എന്നെ കാണുന്നതിന് മുന്‍പേയുള്ള ബന്ധം, 30 വര്‍ഷം ഇതിന്റെ ബലത്തിലാണ് ജീവിച്ചത്’,പെട്ടെന്ന് ഉപേക്ഷിക്കാനാകില്ല: തുറന്നടിച്ച് ഷക്കീല

ലെക്സസില്‍ ഫസ്റ്റ് മുതല്‍ എന്‍ഡ് വരെ ഫുള്‍ ഓപ്പണ്‍ ആകും. വേണമെങ്കില്‍ ഫുള്‍ ഡാര്‍ക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന കാറ് കൂടിയാണിത്’, എന്ന് കാറിനെ കുറിച്ച് ബാല പറഞ്ഞത്.

കൂടാതെ, ‘പുത്തന്‍ കാറിന്റെ വില ഞാന്‍ പറയില്ല, കാറിനേക്കാള്‍ കാര്‍ നമ്പറാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും ഞാന്‍ ഉണ്ടോ എന്ന് നോക്കണം.’

‘ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കും.’- എന്നും ബാല പറഞ്ഞു.

Advertisement