ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല; രണ്ട് വഴിക്ക് പോയവരെ ഒരുമിച്ചാക്കി അതിൽ ഉരച്ച് തീ ഉണ്ടാക്കി; ആളി കത്തട്ടെ എന്ന് ഞങ്ങളും വിചാരിച്ചു; സായ്കുമാർ

111

മലയാളികൾക്ക് പ്രിയങ്കരമായ കുടുംബമാണ് സായ്കുമാറിന്റെയും, ബിന്ദു പണിക്കരുടെയും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. അതേസമയം ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു.

ഇപ്പോഴിതാ തങ്ങളുടെ ബന്ധം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് സായ്കുമാർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദി മൂവീസിന് നൽകിയ ഓണം സ്‌പെഷ്യൽ അഭിമുഖത്തിലാണ് വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് സായ്കുമാർ തുറന്ന് പറഞ്ഞിരുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല.

Advertisements

Also Read
‘നിങ്ങളൊക്കെ എന്നെ കാണുന്നതിന് മുന്‍പേയുള്ള ബന്ധം, 30 വര്‍ഷം ഇതിന്റെ ബലത്തിലാണ് ജീവിച്ചത്’,പെട്ടെന്ന് ഉപേക്ഷിക്കാനാകില്ല: തുറന്നടിച്ച് ഷക്കീല

കുറച്ചു ആളുകൾ ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു. അത്രയേ ഉള്ളൂ’, എന്നാണ് സായ് കുമാർ പറഞ്ഞത്. വിവാഹത്തിന് മുൻപേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദർ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങൾ പുറത്ത് വന്നത്. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. കഴിഞ്ഞ പതിനാല് വർഷമായി സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും

Also Read
ചിരിച്ച് പോയൊരു ഗോസിപ്പായിരുന്നു അത്; മകളാണ് അക്കാര്യം വന്ന് പറഞ്ഞത്; ജീവിതം പറഞ്ഞ് സായ്കുമാറും, ബിന്ദുപണിക്കരും

ജനപ്രീയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാർ തിളങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കർ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.

Advertisement