ചിരിച്ച് പോയൊരു ഗോസിപ്പായിരുന്നു അത്; മകളാണ് അക്കാര്യം വന്ന് പറഞ്ഞത്; ജീവിതം പറഞ്ഞ് സായ്കുമാറും, ബിന്ദുപണിക്കരും

140

മലയാളികൾക്ക് സുപരിചിതരായ രണ്ട് പേരാണ് സായ്കുമാറും, ബിന്ദു പണിക്കരും. വില്ലൻ വേഷങ്ങളിലൂടെയും, നായക വേഷങ്ങളിലൂടെയും മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന സായികുമാർ അധികം വൈകാതെ തന്നെ സ്വഭാവ നടനിലേക്കും ചേക്കേറി. അതേസമയം കോമഡിയായിരുന്നു ബിന്ദു പണിക്കരുടെ തട്ടകം. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ ഇരുവർക്കും അധിക സമയം വേണ്ടി വന്നില്ല.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു. കുറച്ചുകാലം മുൻപ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ ബിഹൈൻഡ് വുഡ്‌സിന് നല്കിയ അഭിമുഖത്തിൽ അന്നത്തെ ഗോസിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇരുവരും.

Advertisements

Also Read
‘എനിക്കാ വേഷം പറ്റില്ല, എന്നെ കൊണ്ടത് താങ്ങില്ല’; സുരേഷ് ഗോപിയുടെ വില്ലനായുള്ള വേഷം ആദ്യം സിദ്ദിഖ് നിരസിച്ചിരുന്നെന്ന് വിജി തമ്പി

ഞങ്ങൾ തമ്മിൽ വേർപിരിയുന്നു എന്ന കാര്യം ആദ്യം വന്ന് പറഞ്ഞത് മകൾ കല്യാണിയാണ്. ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അത്. ‘ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലൈമാക്‌സിലോട്ട് സിനിമ അടുക്കുകയാണ്. ആ സമയത്ത് മോള് ഡോർ തുറന്നിട്ട് പറഞ്ഞു. ഹേ ഗയ്‌സ് നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. ഞാൻ ചോദിച്ചു എന്താണ്. നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാൻ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു.

പിറ്റേദിവസം വർഷങ്ങൾക്ക് മുൻപ് വിളിച്ച ആൾക്കാരൊക്കെ വിളിച്ചിട്ട് കാര്യങ്ങൾ അറിയാൻ കുശലന്വേഷണമൊക്കെ നടത്തി തുടങ്ങി. അവസാനം നിങ്ങൾ വിളിക്കുന്ന ആൾ ഇവിടെ ഉണ്ട് എന്ന് പറഞ്ഞ് ബിന്ദുവിന് ഫോൺ കൊടുക്കാം എന്നു പറഞ്ഞു. അതേസമയം മറ്റൊരു അഭിമുഖത്തിൽ തങ്ങൾക്ക് പരസ്പരം സ്പാർക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് സായ് കുമാർ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു.

Also Read
‘അന്ന് തട്ടമിട്ട് കണ്ടപ്പോള്‍ തുടങ്ങിയ ഇഷ്ടമാണ് വിവാഹത്തിലെത്തിയത്; പത്ത് രൂപയുടെ സാധനം പോലും മെഹ്‌റുവിനോട് ചോദിച്ചിട്ടേ ഞാന്‍ വാങ്ങൂ’; ഭാര്യയെ കുറിച്ച് റഹ്‌മാന്‍

വിവാഹത്തിന് മുൻപേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദർ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങൾ പുറത്ത് വന്നത്. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. കഴിഞ്ഞ പതിനാല് വർഷമായി സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും

Advertisement