Home Entertainment

അങ്ങനെ രാകുൽ പ്രീതിനെ കണ്ടപ്പോൾ തന്നെ ഛർദ്ദിക്കാൻ വന്നു; രാകുൽ പ്രീത് സിംഗിനെതിരേ ശ്രീറെഡ്ഡി രംഗത്ത്;പുതിയ വിവാദം

70

ശ്രീറെഡ്ഡി തലുങ്ക് സിനിമയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സിനിമയിലാകെ കോളിളക്കം സൃഷ്ടിച്ച നടിയാണ്.

നടിമാർക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരേ ഹൈദരാബാദ് ഫിലിം ചേംബറിന് മുമ്പിൽ അർധ നഗ്നയായി പ്രതിഷേധിച്ചിരുന്നു.

Advertisements

സെൽവരാഘവന്റെ പുതിയ ചിത്രം എൻജി കെയെക്കുറിച്ച് നടി എഴുതിയ പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.

സൂര്യ നായകനായെത്തുന്ന എൻ ജി കെ എന്ന ചിത്രത്തിൽ സായ് പല്ലവിയും രാകുൽ പ്രീതുമാണ് സഹതാരങ്ങൾ. എന്നാൽ ചിത്രത്തിൽ രാകുൽ പ്രീതിന്റെ അഭിനയം വളരെ മോശമാണെന്നും രാകുലിന്റെ അഭിനയം കണ്ടപ്പോൾ തനിക്ക് ഛർദ്ദിക്കാൻ തോന്നിയെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്.

എന്നാൽ ചിത്രത്തിൽ സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും സായ് തന്റെ റൗഡി ബേബിയാണെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേർത്തു.

അതേസമയം ചിത്രത്തിന്റെ പേര് തെറ്റായി കുറിച്ചതിന് നടിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. എൻജികെ എന്നതിന് പകരം വൈജികെ എന്നാണ് നടി കുറിച്ചത്.

ഇതോടെ ശ്രീ റെഡ്ഡി സിനിമ കാണാതെ രാകുലിനെ വിമർശിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. രാകുൽ പ്രീത് സിംഗ് ഉൾപ്പെടെ തെലുങ്കിലെയും തമിഴിലെയും പ്രമുഖ അഭിനേതാക്കൾക്കെതിരെ ശ്രീ റെഡ്ഡി ഇതിന് മുമ്പും രംഗത്ത് വന്നിട്ടുണ്ട്.

ഇത് രാകുലിനെ മനപൂർവം അവഹേളിക്കാനുള്ള ശ്രീറെഡ്ഡിയുടെ ശ്രമമാണെന്നാണ് ആരാധകരുടെ പക്ഷം.

Advertisement