സ്റ്റാർമാജിക്കിൽ അടിമാലിയെ കടത്തി വെട്ടി ഉല്ലാസ് ; ഉല്ലാസ് പന്തളത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ബിനു അടിമാലി അല്പം വിയർക്കുമെന്ന് ആരാധകർ

150

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്ക്. ഈ പരിപാടിയിൽ വളരെ പെട്ടന്ന് സ്റ്റാർ ആയ താരമാണ് ബിനു അടിമാലി. ഷോയിൽ ആര് എന്ത് പറഞ്ഞാലും അടിമാലി ഒരു കൗണ്ടർ ഇടും. സമയവും സന്ദർഭവും നോക്കി, കുറിക്ക് കൊള്ളുന്ന അടിമാലിയുടെ കൗണ്ടറുകൾ തന്നെയാണ് താരത്തെ സ്റ്റാർ മാജിക്കിലെ ഒഴിച്ചു കൂടാനാവാത്ത ഒരാളാക്കി മാറ്റിയത്.

എന്നാൽ ഇപ്പോൾ അടിമാലിയുടെ കൗണ്ടറുകൾ അത്ര ഏൽക്കുന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഏറ്റവും ഒടുവിലത്തെ പ്രമോ വന്നപ്പോഴും അടിമാലിയ്ക്ക് അടി തെറ്റുന്നതായി അനുഭവപ്പെടുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisements

ALSO READ

ശ്രീനി എന്നെ നോക്കിയപ്പോൾ എനിക്ക് വയറ്റിൽ ഒരു ഇക്കിളി തോന്നി… ചുറ്റിലും പൂമ്പാറ്റ പറക്കുന്നത് പോലെയും : ശ്രീനിഷിനോട് പ്രണയം തോന്നിയ ആ നിമിഷത്തെ കുറിച്ച് പേളി മാണി

ഉല്ലാസ് പന്തളം സ്റ്റാർ മാജിക്കിലേക്ക് വന്നത് ബിനു അടിമാലിയ്ക്ക് വലിയൊരു വെല്ലുവിളി ആവുകയാണ്. സമീപകാലത്തെ എപ്പിസോഡുകൾ നോക്കിയാൽ അക്കാര്യം വ്യക്തമാകും, ബിനു അടിമാലിയുടെ കൗണ്ടറുകൾക്ക് മേലെയാണ് എപ്പോഴും ഉല്ലാസിന്റെ കുറിക്ക് കൊള്ളുന്ന അടികൾ വരുന്നത്. എതിരാളികളില്ലാത്ത താരമായി നിന്ന് ബിനു അടിമാലിയ്ക്ക് ഉല്ലാസ് പന്തളം ഒരു വലിയ വെല്ലുവിളി തന്നെയായിരിയ്ക്കും.

പുതിയ പ്രമോ വീഡിയോയിൽ, അടിമാലിയിൽ ട്രക്കിങിന് പോകുന്നതിനെ കുറിച്ച് ബിനു അടിമാലി സംസാരിക്കുമ്പോൾ ആണ് ഉല്ലാസിന്റെ കൗണ്ടർ വരുന്നത്, വിറക് ഒടിക്കാൻ പോകുന്നതിനെ ട്രക്കിങ് എന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ ബ.. ബ ബെ അടിക്കുകയായിരുന്നു അടിമാലി. എന്തായാലും രണ്ട് പേരും ഒന്നിക്കുമ്പോൾ അതൊരു കൊടുക്കൽ വാങ്ങൽ യുദ്ധമായിരിയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഉല്ലാസ് പന്തളം ബിനു അടിമാലിയെ കടത്തി വെട്ടുമോ, ഉല്ലാസ് പന്തളത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ബിനു അടിമാലി അല്പം വിയർക്കും ഇരുവരും തമ്മിലുള്ള ഈ മത്സര കൗണ്ടറുകൾ സ്റ്റാർമാജിക്കിന് കുറച്ച് കൂടെ എനർജ്ജി നൽകും എന്നിങ്ങനെയാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്.

തങ്കച്ചൻ വിതുര സ്റ്റാർ മാജിക്കിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയതോടെയാണ് ഉല്ലാസ് പന്തളത്തിന്റെ വരവ്. സ്റ്റാർ മാജിക്കിൽ തങ്കച്ചന് തങ്കച്ചന്റേതായ സ്ഥാനം എപ്പോഴുമുണ്ടായിരുന്നു.

ALSO READ

കാണുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും, പക്ഷേ ഭയങ്കര ആത്മാർത്ഥത ആണ് മമ്മൂക്കയ്ക്ക് : ബൈജു ഏഴുപുന്ന

കൗണ്ടറുകളെക്കാൾ കൂടുതൽ കോമഡി സ്‌കിറ്റുകളിലൂടെയാണ് തങ്കച്ചൻ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ ബിനു അടിമാലിയും ഉല്ലാസ് പന്തളവും കളിക്കുന്നത് തഗ്ഗ് അടിച്ചാണ്. ഇനിയുള്ള ചിരിയുദ്ധം കണ്ട് തന്നെ അറിയണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

 

 

Advertisement